സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 41 ഗര്‍ഭിണികള്‍ മരിച്ചു; രോഗം ബാധിച്ച് 149 ആത്മഹത്യ ചെയ്തു: മന്ത്രി
തിരുവനന്തപുരം: കേരഴളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച് 41ഓളം ഗര്‍ഭിണികള്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച 149 പേര്‍ ആത്മഹത്യചെയ്തുവെന്ന് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. എംഎല്‍എ ടിജെ വിനോദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ 41 ഗര്‍ഭിണികള്‍ മരിച്ചുവെന്നും, കോവിഡ് ബാധിച്ച 149 പേര്‍ ആത്മഹത്യ ചെയ്തുവെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം 2020 മെയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ കേരളത്തിലെ പോസിറ്റീവിറ്റി നിരക്ക് 0.33 ശതമാനം, 0.88 ശതമാനം, 11.6 ശതമാനം എന്നിങ്ങനെയായിരുന്നുവെന്നും മെയ് 2021 ആകുമ്പോഴേക്കും പോസിറ്റീവിറ്റി നിരക്ക് 44.4 ശതമാനമാണെന്നും മന്ത്രി പുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ആഗസ്റ്റ് സെപ്തംബര്‍ ആകുമ്പോഴേക്കും അത് 82.61 ശതമാനമായി ഉയര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സീറോ പോസിറ്റീവിറ്റി നിരക്കില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇത് ജനങ്ങളുടെ ജീവിതശൈലിയേയും വാക്‌സിനേഷനേയും ആശ്രയിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളും കോവിഡിനെ പ്രതിരോധിക്കാനുള്ള ശക്തി കൈവരിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കൂടാതെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം പേര്‍ ഇപ്പോഴും രോഗബാധിതരാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതുവരെ കോവിഡ് ബാധിച്ച് 29,355 സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. ഇന്നലെ മാത്രം 90 മരണങ്ങളാണ് കോവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 29,355 ലേക്കെത്തയത്. ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7163 പുതിയ രോഗികളില്‍ 6179 പേര്‍ വാക്സിനേഷന് അര്‍ഹരായി. ഇവരില്‍ 1599 പേര്‍ ഒരു ഡോസ് വാക്സിനും 2609 പേര്‍ രണ്ടു ഡോസ് വാക്സിനും എടുക്കുകയും ചെയ്തു. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞു.
കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications