കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് നിപയല്ലെന്ന ആശ്വാസ വാര്‍ത്ത. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് 41-കാരിയായ കുറ്റിപ്പുറം സ്വദേശിനിയെ പ്രവേശിപ്പിച്ചിരുന്നത്. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നപ്പോഴാണ് നിപയല്ലെന്ന് സ്ഥിരീകരണമുണ്ടായത്. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നത് കണക്കിലെടുത്താണ് വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങള്‍ സംശയിച്ചതിനെ തുടര്‍ന്ന് ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

കടുത്ത തലവേദനയെത്തുടര്‍ന്ന് മാര്‍ച്ച് 31-നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ അണുബാധയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനകള്‍ക്കിടയിലാണ് നിപ രോഗത്തിന്റെ കൂടി പ്രാഥമിക പരിശോധന നടന്നത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്.












Click it and Unblock the Notifications