ലിബിയയില്‍ നിന്ന് നഴ്സുമാര്‍ മടങ്ങിയെത്തി,സ്വീകരിയ്ക്കാന്‍ നേതാക്കളില്ല
നെടുമ്പാശ്ശേരി: ലിബിയിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 44 മലയാളി നഴ്‌സുമാര്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് നഴ്‌സുമാര്‍ എത്തിയത്. ദുബായ്-കൊച്ചിന്‍ എമിറേറ്റ്‌സ് വിമാനത്തിലാണ് നഴ്‌സുമാര്‍ എത്തിയത്. ഇറാഖില്‍ നിന്ന് എത്തിയ നഴ്‌സുമാരെ സ്വീകരിയ്ക്കാനെത്തിയ ജനപ്രതിനിധികളുടെ തിരക്ക് ലിബിയയിലെ നഴ്‌സുമാരെ സ്വീകരിയ്ക്കാന്‍ ഇല്ലായിരുന്നു. ആലുവ എംഎല്‍എ മാത്രമാണ് നഴ്‌സുമാരെ സ്വീകരിയ്ക്കാന്‍ എത്തിയത്.
ലിബിയയിലെ ട്രിപ്പോളിയില്‍ മൂന്ന് ആശുപത്രികളിലായി ജോലി ചെയ്തിരുന്ന നഴ്‌സുമാരാണ് നാട്ടിലെത്തിയത്. 500 ഓളം നഴ്‌സുമാരാണ് ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നത്. അടുത്ത ദിവസം 27 പേരടങ്ങുന്ന ഒരു സംഘം കൂടി ലിബിയയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങും.

തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക് യാത്രചെലവിനും മറ്റുമായി നോര്‍ക്ക 2000 രൂപ അടിയന്തര സഹായം നല്‍കി. രണ്ട് ദിവസം മുന്‍പ് 58 പേരടങ്ങുന്ന സംഘം ലിബിയയില്‍ നിന്ന് തിരിച്ചെത്തിയിരുന്നു. ബാക്കിയുള്ള നഴ്‌സുമാരെ കൂടി നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നോര്‍ക്ക












Click it and Unblock the Notifications