Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും 400 ലധികം പേര്‍ക്ക് കൊവിഡ്; 2 മരണം; ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 400 ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 449 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 162 പേര്‍ക്ക് രോഗ വിമുക്തി നേടിയിട്ടുണ്ട്.

രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും വന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 64 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 18 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

pinarayi

5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 10 ഡിഎസിഇ, 1 ബിഎസ്എഫ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 77 ഇന്റോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, 4 ഫയര്‍ ഫോഴ്‌സ് , 3 കെഎസിഇ എന്നിവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തുകൊല്ലം ജില്ലയിലെ 74 വയസുള്ള ത്യാഗരാജന്‍, കണ്ണൂര്‍ ജില്ലയിലെ 64 വയസുള്ള ആയിഷ എന്നിവരാണ് മരണപ്പെട്ടത്.

Recommended Video

cmsvideo
    ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ ആശങ്ക | Oneindia Malayalam

    ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം, പത്തനംതിട്ട 47 വീതം, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എണറാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍ഗോഡ് 9, ഇടുക്കി 4 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

    തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7, കോട്ടയം, എറണാകുളം 12, തൃശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20, കാസര്‍ഗോഡ് 5 എന്നിങ്ങനെയാണ് കൊവിഡ് ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

    കഴിഞ്ഞ 24 മണിക്കൂറിനകം 12230 സാമ്പിളുകള്‍ പരിശോധിച്ചു. 180594 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4376 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 713 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവു കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+