• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

5 വർഷത്തിനിടെ ജീവനൊടുക്കിയത് 45 പോലീസുകാർ; കേരള പോലീസ് സേനയിൽ സംഭവിക്കുന്നതെന്ത്?

cmsvideo
  5 വർഷത്തിനിടെ ജീവനൊടുക്കിയത് 45 | Oneindia Malayalam

  തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ ജാതി പീഡനങ്ങളും വർഗീയ അധിക്ഷേപങ്ങളും കൂടുന്നുവെന്ന് അടുത്ത ദിവസങ്ങളിലാണ് പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ തടിയിട്ടപറമ്പ് എഎസ്ഐ പിസി ബാബുവിന്റെ വാട്സ്ആപ്പ് സന്ദേശങ്ങളും ഇത് ശരിവെക്കുന്നുണ്ട്. സ്റ്റേഷനിലെ ഗ്രൂപ്പിലാണ് അദ്ദേഹം അവസാനമായി വാട്സ് ആപ്പ് സന്ദേശം അയച്ചത്. " എന്റെ മരണത്തിന് കാരണം എസ്ഐ ആണ്. അവനെ തല്ലിക്കൊല്ലണം" എന്നതായിരുന്നു പിസി ബാബുവിന്റെ വാട്സ്ആപ്പ് സന്ദേശം.

  തുഷാർ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; ഭയമുണ്ട്, ജീവിക്കാൻ വേറെ വഴിയില്ലെന്ന് നാസിൽ

  തുടർച്ചയായി മെഡിക്കൽ ലീവ് എടുക്കുന്നതുമായി ബന്ധപ്പെട്ട് എസ്ഐ ആർ രാജേഷും പിസി ബാബുവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ബാബുവിനെ മെഡിക്കൽ ബോർഡ്കൊണ്ട് പരിശോധിക്കണമെന്ന് എസ്ഐ റിപ്പോർട്ട് ചെയ്തിരുന്നു. മേലുദ്യോഗസ്ഥർ ഈ കാരണത്തിൽ ബാബുവിനെതിരെ തിരിഞ്ഞെന്ന് സൂചനയുണ്ട്. ഇത് ബാബുവിനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് സഹപ്രവർത്തകർ പറയുന്നു. പോലീസ് സേനയിൽ ഈ മാസം മാത്രം എറണാകുളം ജില്ലയിൽ ജീവനൊടുക്കുന്ന പോലീസുകാരുടെ എണ്ണം ബാബുവിന്റെ മരണത്തോടെ നാലായി.

  5 വർഷത്തിനിടെ 45 മരണം

  5 വർഷത്തിനിടെ 45 മരണം

  സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 45 പോലീസുകാരെന്ന് ഞട്ടിപ്പിക്കുന്ന കണക്കുകൾ. ഈ വർഷം ഇതുവരെ ഒരു പോലീസുകാരിയടക്കം അഞ്ച് പേർ ജീവനൊടുക്കി. ശരാശരി 20 പോലീസുകാർ ഒരു വർഷം ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെ ജീവനൊടുക്കുന്നുണ്ടെന്നാണ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകളെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

  മാനസിക സമ്മർദ്ദം, അധിക്ഷേപം!

  മാനസിക സമ്മർദ്ദം, അധിക്ഷേപം!

  മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്താൽ പലപ്പോഴുംകള്ളക്കേസുകൾ എടുക്കേണ്ടി വരിക, അതേപ്പറ്റി അന്വേഷണം വരുമ്പോൾ വകുപ്പുതല അച്ചടക്ക നടപടിക്ക് വിധേയമാകുക, പരസ്യ അധിക്ഷേപം, അവധി ലഭിക്കാതിരിക്കുക തുടങ്ങിയവയാണ് പോലീസുകാരിൽ സമ്മർദ്ദമേറുന്ന പ്രധാന കാര്യങ്ങൾ. എഡിജിപിയായിരു്ന സുദേഷ് കുമാറിന്റെ മകളുടെ അടിയേറ്റ് പോലീസ് ഉദ്യോഗസ്ഥനായ ഗവാസ്ക്കർക്ക് പരിക്കേറ്റ സംഭവം അടുത്ത കാലത്ത് വൻ ചർച്ചയായതായിരുന്നു. ഇത്തരത്തിലുള്ള അധിക്ഷേപങ്ങളാണ് പോലീസുകാർ പലപ്പോഴും നേരിടേണ്ടി വരുന്നത്.

  ആഗസ്റ്റിൽ മാത്രം രണ്ട് പേർ മരിച്ചു

  ആഗസ്റ്റിൽ മാത്രം രണ്ട് പേർ മരിച്ചു

  ആഗസ്റ്റിൽ മാത്രം രണ്ട് പോലിസുദ്യോഗസ്ഥരാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ എട്ടാം തീയ്യതി ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പൗലോസ് ജോൺ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചിരുന്നു. പൗലോസിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ എസ്പി അടക്കമുള്ളവരോട് ലീവ് പോലും നൽകാതെ പിതാവിനെ ജോലി ചെയ്യിപ്പിച്ച് കൊന്നില്ലെ എന്ന് മക്കളും ബന്ധുക്കളും പരസ്യമായി ചോദിച്ചിരുന്നു.

  ലോഡ്ജിൽ തൂങ്ങി മരിച്ചു

  ലോഡ്ജിൽ തൂങ്ങി മരിച്ചു

  കഴിഞ്ഞ ജനുവരിയിലായിരുന്നു എറണാകുളം നോർത്ത് സ്റ്റേഷനിലെ മേലുദ്യോഗസ്ഥന്റെ പീഡനം മൂലം എസ്ഐ ഗോപകുമാർ കത്തെഴുതിവെച്ച് ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഇതിൽ ആരോപണവിധേയനായ ഓഫീസറാണ് സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെ ലാത്തികൊണ്ട് അടിച്ച സംഭവത്തിൽ വിവാദത്തിലായത്. ഇദ്ദേഹത്തെ ഈ വിഷയത്തിൽ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

  ഇപ്പോഴും ഉത്തരം കിട്ടാത്ത മരണം

  ഇപ്പോഴും ഉത്തരം കിട്ടാത്ത മരണം

  ആറ് മാസം മുമ്പ് കടവന്ത്ര പോലീസ് സ്റ്റേഷനിലെ എഎസ്ഐ പിഎം തോമസ് തൂങ്ങി മരിച്ചത് വിജിലൻസ് കേസിൽ പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു. പാലക്കാട് എആർ ക്യാമ്പിലെ കുമാറിന്റെ മരണം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുകയണ്. ക്യാമ്പിൽ ജാതീയമായി അധിക്ഷേപങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ഭാര്യ പറയുന്നു. മരണം ആത്മഹത്യ അല്ലേ്നും കൊലപാതകമാണെന്നുമുള്ള സംശയങ്ങളും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

  English summary
  45 Kerala policemen killed in 5 years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X