Get Updates
Get notified of breaking news, exclusive insights, and must-see stories!

496 കോടി രൂപയുടെ 46 കൃഷി പദ്ധതികള്‍,ടൂറിസത്തിന് 310 കോടി;വന്‍ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുകയാണ്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഏത് അളവുകോല്‍ പ്രകാരവും അഭിമാനകരമായ നേട്ടമാണ്. പ്രകടനപത്രികയില്‍ ഉള്‍പ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഈ ഇടപെടല്‍ ജനങ്ങള്‍ക്ക് കൃത്യമായി പരിശോധിക്കാനും വിലയിരുത്താനും കഴിയണം എന്ന നിര്‍ബന്ധം കൊണ്ടാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപിച്ചതില്‍ വളരെ ചുരുക്കം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നിട്ടുള്ളു. അതിന്‍റെ കാരണവും ജനങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.
പ്രകടനപത്രിക മിക്കവാറും പൂര്‍ത്തിയാക്കിയ ശേഷമാണ് ഓണക്കാലത്ത് സര്‍ക്കാര്‍ നൂറുദിന പരിപാടി പ്രഖ്യാപിച്ചത്. 100 ദിന പരിപാടി അനന്യമായ ക്ഷേമഓഫീസ്* മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചത്. വിവിധ വിഭാഗം ജനങ്ങള്‍ക്കു സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുനഓഫീസ്*ും പശ്ചാത്തലസൗകര്യം ഒരുക്കുന്നതിനും വലിയ അളവില്‍ കഴിഞ്ഞു. അതില്‍ നമുക്കുണ്ടായ നേട്ടം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്.

pinarayi-vijayan

സംസ്ഥാനത്തിന്‍റെ വരുമാന വളര്‍ച്ചയില്‍ ഉണ്ടാകുന്ന ഇടിവ് ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നതായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. ഇത് സര്‍ക്കാരിന്‍റെ ക്രിയാത്മകമായ ഇടപെടല്‍ കാരണമാണ് സാധ്യമാകുന്നത്. ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഒരു കുതിച്ചുകയറ്റം കൂടി ലക്ഷ്യമിട്ടാണ് രണ്ടാം 100 ദിന പരിപാടിയിലേക്ക് നമ്മള്‍ കടക്കുന്നത്.
ഡിസംബര്‍ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങള്‍ക്കുള്ള കര്‍മ്മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷമാണ് ഇത് പ്രഖ്യാപിക്കുന്നത്.
ഇതിന്‍റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

കൊവിഡ് മഹാമാരി നമ്മുടെ സമ്പദ്ഘടനയെ തളര്‍ത്തിയിട്ടുണ്ട്. ഇത് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനുള്ള സമയബന്ധിതമായ കര്‍മ്മ പരിപാടിയെന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ലോക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും സാധാരണഗതിയിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡിന്‍റെ വിപത്തില്‍ നിന്ന് നാം വിമുക്തരായിട്ടില്ല. ഈ ഘട്ടത്തില്‍ സമ്പദ്ഘടനയിലെ മരവിപ്പ് ഇല്ലാതാക്കുന്നതിന് ഇടപെടുക എന്നതാണ് പ്രധാനം. ഒന്നും ചെയ്യാതെ മാറിനിന്നാല്‍ ജനജീവിതം ദുഷ്കരമായിത്തീരും. നിരവധി പരിമിതികള്‍ നിലവിലുണ്ടെങ്കിലും സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്തുകൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
ഒന്നാം ഘട്ട 100 ദിന പരിപാടിയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് രണ്ടാംഘട്ട 100 ദിന പരിപാടി ഒന്നാമത്തേതിന്‍റെ തുടര്‍ച്ചയാണ്. അതുകൊണ്ട് ഒന്നാംഘട്ട 100 ദിന പരിപാടിയുടെ വിലയിരുത്തലും ഇതോടൊപ്പംപരിഗണിക്കേണ്ടതുണ്ട്. അതിന്‍റെ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് രണ്ടാം ഘട്ട പരിപാടിയെ കൂടുതല്‍ ക്രിയാത്മകമാക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.

കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള സവിശേഷ തീരുമാനങ്ങളും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായി. പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നടപ്പാക്കല്‍ എന്നിവയാണ് അവ. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശികതലത്തില്‍ സംഭരണ സംവിധാനം നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. കാര്‍ഷികോല്‍പന്നങ്ങളുടെ ന്യായവിലക്കുവേണ്ടിയും വിപണിക്കുവേണ്ടിയും ദേശ വ്യാപകമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഘട്ടമാണിത്. ഈ സമയത്ത് പ്രത്യേകമായി കാര്‍ഷികമേഖലയില്‍ നാം നടപ്പാക്കിയ കാര്യങ്ങള്‍ ശ്രദ്ധേയമായി ഉയര്‍ന്നുനില്‍ക്കുകയാണ്. കേരളത്തില്‍ ഒരാളും പട്ടിണികിടക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി പ്രതിമാസ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം പൊതുവിതരണ സമ്പ്രദായത്തിലൂടെ ഫലപ്രദമായി നടപ്പാക്കാനും ഈ കാലയളവില്‍ കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഞ്ചുകോടി രൂപ ചെലവില്‍ നവീകരിച്ച 34 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം, ഹൈടെക് സ്കൂളുകളുടെ പദ്ധതി പൂര്‍ത്തീകരണത്തിന്‍റെ പ്രഖ്യാപനം, കിഫ്ബി, നബാര്‍ഡ് പ്ലാന്‍ഫണ്ടുപയോഗിച്ച് പൂര്‍ത്തീകരിച്ച മികവിന്‍റെ കേന്ദ്രങ്ങളായ 50 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചു. 18 ജില്ലാ/ജനറല്‍/താലൂക്ക് ആശുപത്രികളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വ്വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമായി. യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍, പ്രോ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍ എന്നീ പദവികളില്‍ നിയമനം നടന്നു.

ശ്രീനാരായണ ഗുരുവിന്‍റെ തിരുവനന്തപുരത്തെ പ്രതിമ അനാച്ഛാദനം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് - ഏകജാലക സംവിധാനം ഉദ്ഘാടനം, ലൈഫ് പദ്ധതിയുടെ ഭാഗമായി നേരത്തെ പൂര്‍ത്തീകരിച്ചതിനു പുറമേ 50,000 ഭവനങ്ങളുടെ പൂര്‍ത്തീകരണം, 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്കരണ പദവി പ്രഖ്യാപനം, 150 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കല്‍, പ്രവാസികളുടെ സമഗ്ര പുനരധിവാസം - സ്കില്‍ ഡെപ്പോസിറ്ററി ഉദ്ഘാടനം, രണ്ടാം കുട്ടനാട് പാക്കേജിന്‍റെ പ്രഖ്യാപനം, തോട്ടപ്പള്ളിയിലെ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കല്‍, കുട്ടനാട്ടില്‍ 3 ഇലക്ട്രിസിറ്റി സബ്സ്റ്റേഷനുകള്‍ക്ക് തുടക്കം കുറിക്കല്‍, കുട്ടനാട് ബ്രാന്‍ഡ് അരി ആലപ്പുഴയില്‍ ആരംഭിക്കാന്‍ ഭരണാനുമതി നല്‍കല്‍, ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലമേവറ്റഡ് റോഡിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം, കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ എസ്പിവി ആയിട്ടുള്ള വയനാട് തുരങ്ക പാത - കിഫ്ബി - പ്രോജക്ട് ലോഞ്ചിങ്.

200 കോടിയുടെ തീരസംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, ജലജീവന്‍ മിഷന്‍ സംസ്ഥാനതല പദ്ധതി ഉദ്ഘാടനം, കൊച്ചി മെട്രോ റെയിലിന്‍റെ തൈക്കുടം മുതല്‍ പേട്ടവരെ പൂര്‍ത്തിയായ പാതയുടെ ഉദ്ഘാടനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരണം എന്നിവ നടപ്പാക്കിയ പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്. കോവിഡ് പ്രതിസന്ധിയും തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും കാരണം ഒരുപക്ഷെ പദ്ധതികളാകെ നിലച്ചുപോകുമായിരുന്നു. അത്തരം തടസ്സങ്ങളൊന്നും നൂറുദിന പരിപാടിയുടെ വിജയത്തെ ബാധിച്ചില്ല. സര്‍ക്കാര്‍ സംവിധാനങ്ങളാകെ അതിനായി പ്രവര്‍ത്തിച്ചു. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണ്.

രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ 15000 സംരംഭങ്ങള്‍ക്കു തുടക്കമാകും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കേരള ചിക്കന്‍ ഔട്ട്ലറ്റുകള്‍, പുതിയ ജനകീയ ഹോട്ടലുകള്‍, കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍, ഹോം ഷോപ്പികള്‍ എന്നിവിടങ്ങളില്‍ 2500 പേര്‍ക്കാണ് തൊഴില്‍ നല്‍കുക.
കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയിലെ വായ്പകളിലൂടെ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കും. ആകെ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്‍റെ വിശദാംശങ്ങള്‍ പ്രത്യേകം അറിയിക്കും.
2021 ജനുവരി ഒന്നുമുതല്‍ നാടിന് നവവത്സര സമ്മാനമായി ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിച്ച് 1500 രൂപയായി ഉയര്‍ത്തും.
847 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിച്ചു കഴിഞ്ഞു. 153 എണ്ണവും കൂടി ആരംഭിക്കും.

കൊറോണക്കാലമായിട്ടും ഉത്സവകാലഘട്ടങ്ങളില്‍ വില ഉയര്‍ന്നുവെന്ന പരാതി ഉണ്ടായിട്ടില്ല. കേരളീയന്‍റെ പ്രധാന ആഹാര സാധനമായ അരിയുടെ വില കുറയുകയാണുണ്ടായത്. 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും. ജിപിഎസ് സംവിധാനവും കേന്ദ്രീകൃത മോണിറ്ററിങ്ങും നടപ്പാക്കും. പ്രതിരോധ പാര്‍ക്ക്, പാലക്കാട് (131 കോടി രൂപ) അടക്കം ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് മുമ്പ് നടത്തും. മലബാര്‍ കോഫിയുടെ നിര്‍മാണത്തിനുള്ള എസ്പിവിക്ക് രൂപം നല്‍കും. അതിന്‍റെ അടിസ്ഥാനത്തില്‍ മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട 250 രൂപ മാര്‍ക്കറ്റു വില വരുന്ന 5 ഇനം മരുന്നുകള്‍ ഗുണമേന്മ ഉറപ്പാക്കി അഞ്ചിലൊന്നു വിലയ്ക്ക് കെഎസ്ഡിപിയില്‍ ഉല്‍പ്പാദനം ആരംഭിക്കും.
വെര്‍ച്വല്‍ കയര്‍ മേള ഫെബ്രുവരിയില്‍ നടത്തും. കൊവിഡിനുശേഷം രാജ്യത്ത് നടക്കുന്ന അപൂര്‍വം വാണിജ്യമേളകളിലൊന്നായിരിക്കും ഇത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി ക്രെഡിറ്റേഴ്സുമായുള്ള ബാധ്യത തീര്‍ത്ത് 146 കോടി രൂപ മുടക്കി കേരള സര്‍ക്കാര്‍ ഏറ്റെടുക്കും.

ടൂറിസം വകുപ്പ് കോവിഡനന്തര കാലത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള മാര്‍ക്കറ്റിങ്ങിലാണ് ഊന്നുന്നത്. 310 കോടി രൂപ ചെലവു വരുന്ന 27 ടൂറിസം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വന്‍കിട പദ്ധതികള്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞു. ദേശീയ ജലപാതയുടെ കോവളം മുതല്‍ ചാവക്കാട് വരെയുള്ള റീച്ചിന്‍റെ സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും ഫെബ്രുവരിയില്‍ നടക്കും.
എറണാകുളം ബൈപ്പാസിന് 182 കോടി രൂപ ചെലവഴിച്ചുള്ള കുണ്ടന്നൂര്‍, വെറ്റില മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുക്കും. നാലുപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനുശേഷം 387.18 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ആലപ്പുഴ ബൈപ്പാസ് തുറക്കും.
കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിന്‍റെയും വട്ടോളി പാലത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കും.

അകത്തേത്തറ, ചിറയിന്‍കീഴ്, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, ഇരവിപുരം, വാടാനക്കുറിശ്ശി, താനൂര്‍-തെയ്യാല, ചേലാരി ചെട്ടിപ്പടി, കൊടുവള്ളി എന്നിങ്ങനെ 252 കോടി രൂപ ചെലവു വരുന്ന 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ആരംഭിക്കും. 569 കോടി രൂപ ചെലവുവരുന്ന ചുവടെപ്പറയുന്ന 17 പ്രധാന റോഡുകള്‍ ഉദ്ഘാടനം ചെയ്യും. റീ-ബില്‍ഡ് കേരളയുടെ ഭാഗമായി 1613 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പതിനാല് റോഡുകളുടെ പണി തുടങ്ങും. ഉയര്‍ന്ന നിലവാരത്തില്‍ നവീകരണം നടത്തിയ 18 റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ കെഎസ്ആര്‍ടിസി ഗ്യാരേജിന്‍റെ പണികള്‍ ആരംഭിക്കുന്നതോടൊപ്പം 145 കോടി രൂപ അടങ്കലുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്‍റെ ശിലാസ്ഥാപനവും ഇക്കാലയളവില്‍ നടത്തും. 75 പുതിയ കറ്റാമരന്‍ പാസഞ്ചര്‍ ബോട്ടുകള്‍ ജനുവരിയില്‍ നീറ്റിലിറക്കും. 3 വാട്ടര്‍ ടാക്സികളും സോളാര്‍, വൈദ്യുതി ബോട്ടുകളും സര്‍വ്വീസ് ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെ അനുബന്ധ കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും. ഈ സംവിധാനത്തിന്‍റെ കീഴിലാണ് കിഫ്ബി മുഖാന്തിരം വാങ്ങുന്ന ആധുനിക ബസുകള്‍ സര്‍വ്വീസ് നടത്തുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം നടക്കും.

ടെക്നോസിറ്റിയില്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം പൂര്‍ത്തിയാകും. ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും.
വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ 6 കോര്‍പ്പറേഷന്‍ പരിധിയില്‍ ആരംഭിക്കും. 496 കോടി രൂപയുടെ 46 വിവിധ കൃഷി പദ്ധതികള്‍ മാര്‍ച്ച് 31നകം തുടങ്ങും. ഒന്നര ലക്ഷത്തിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. 10000 പട്ടയങ്ങള്‍ കൂടി 100 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യും. 16 വില്ലേജ് ഓഫീസുകള്‍കൂടി സ്മാര്‍ട്ടാക്കും. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ല്‍ നിന്ന് 10ല്‍ താഴെയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍റെയും മറ്റും പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സൗകര്യവും കൂടുതല്‍ ജാഗ്രതയോടെ ഏകോപിപ്പിക്കും. കോവിഡ് ചികിത്സ സൗജന്യമായി നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ കോവിഡ് വാക്സിന്‍ കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ധാരണ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+