കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ഏഴ് ചാക്ക് അരി, ഇപ്പോൾ 46 ടിവി സെറ്റുകൾ! പെരുമ്പിലാവ് വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക...

ആലുവയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഇലക്ട്രോണിക്ക് ഗൃഹോപകരണങ്ങളുമായി പോകുകയായിരുന്ന ലോറിയിൽ നിന്നാണ് ടിവി സെറ്റുകൾ മോഷ്ടിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തൃശൂർ: പെരുമ്പിലാവ് സംസ്ഥാന പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് സാധനങ്ങൾ കൊള്ളയടിച്ചു. ഇത്തവണ ഇലക്ട്രോണിക്ക് സാധനങ്ങളുമായി പോയിരുന്ന ലോറിയിൽ നിന്ന് 46 ടെലിവിഷൻ സെറ്റുകളാണ് മോഷ്ടാക്കൾ കൊള്ളയടിച്ചത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.

തിരൂർ വിപിൻ വധം; കെടി ജലീൽ പ്രതികരിക്കണം! മതതീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും കുമ്മനം...തിരൂർ വിപിൻ വധം; കെടി ജലീൽ പ്രതികരിക്കണം! മതതീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും കുമ്മനം...

ഭർത്താവ് ജയിലിലായപ്പോൾ സന്തോഷുമായി അവിഹിതം! വീട്ടിൽ ആരുമില്ലെന്ന ഫോൺ കോൾ! ചുരുളഴിഞ്ഞത് ഇങ്ങനെ...ഭർത്താവ് ജയിലിലായപ്പോൾ സന്തോഷുമായി അവിഹിതം! വീട്ടിൽ ആരുമില്ലെന്ന ഫോൺ കോൾ! ചുരുളഴിഞ്ഞത് ഇങ്ങനെ...

ആലുവയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഇലക്ട്രോണിക്ക് ഗൃഹോപകരണങ്ങളുമായി പോകുകയായിരുന്ന ലോറിയിൽ നിന്നാണ് ടിവി സെറ്റുകൾ മോഷ്ടിച്ചത്. പെരുമ്പിലാവിലെത്തിയപ്പോൾ ഡ്രൈവർ ഉറങ്ങാനായി വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഡ്രൈവറെ കൂടാതെ മൂന്നു പേർ കൂടി ലോറിയിലുണ്ടായിരുന്നു.

perumpilavutheft

ഡ്രൈവറടക്കം നാലുപേരും ലോറിയിലിരുന്ന് ഉറങ്ങുന്നതിനിടെയാണ് വാഹനം കുലുങ്ങന്നതായി അനുഭവപ്പെട്ടത്. തുടർന്ന് പുറത്തിറങ്ങി നോക്കിയപ്പോളാണ് മോഷ്ടാക്കൾ മറ്റൊരു വാഹനത്തിലേക്ക് ടിവി സെറ്റുകൾ കയറ്റുന്നത് കണ്ടത്. ലോറിയിലുള്ളവർ ഉണർന്നത് കണ്ടതോടെ മോഷ്ടാക്കൾ വാഹനം സ്റ്റാർട്ട് ചെയ്ത് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

കാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നുകാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നു

തൃശൂർ ഭാഗത്തേക്ക് പോയ മോഷ്ടാക്കളുടെ വാഹനത്തെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ലോറി ഡ്രൈവറും ജീവനക്കാരും പോലീസിൽ വിവരമറിയിച്ചത്. ആലുവയിലെ തോട്ടുമുക്കത്തു നിന്നും കോഴിക്കോട്ടെയും, മാനന്തവാടിയിലെയും ഇലക്ട്രോണിക്ക് ഷോപ്പുകളിലേക്ക് കൊണ്ടുപോകുകയായിരുന്ന ടിവി സെറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. രണ്ട് മാസം മുൻപ് ഇതേസ്ഥലത്ത് വെച്ച് നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും ഏഴ് ചാക്ക് അരി കവർന്നിരുന്നു. വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
46 television sets robbed from a lorry at perumpilavu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X