Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ചു... ആത്മഹത്യയെന്ന് പോലീസ്

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ ഗൃഹനാഥന്‍ വെടിയേറ്റ്‌ മരിച്ചു. കാവശേരി സ്വദേശി സീതാരാമന്‍ (46) ആണ് വെടിയേറ്റ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിലെ കിടപ്പ് മുറിയിലാണ് സീതാരമാനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. സീതാരാമന്‍ സ്വയം വെടിവച്ചതാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്. വെടിയേറ്റ തല്‍ക്ഷണം ഇയാള്‍ മരണപ്പെട്ടു. സീതാരാമന്റെ ഇരട്ടക്കുഴല്‍ തോക്ക് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറുവര്‍ഷമായി സീതാ രാമന്‍ തോക്ക് ഉപയോഗിക്കുന്നുണ്ട്.

Murder

തോക്കുപയോഗിക്കാനുള്ള ലൈസന്‍സ് സീതാരാമനുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം കലാവധി കഴിഞ്ഞിട്ടും സീതാരാമന്‍ തോക്കിന്റെ ലൈസന്‍ പുതുക്കിയിരുന്നില്ല. രണ്ടാഴ്ച മുന്നെയാണ് ലൈസന്‍സ് വീണ്ടും പുതുക്കുന്നത്.

പെട്ടന്നുള്ള ആത്മഹത്യയ്ക്ക്‌ കാരണം എന്താണെന്നറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുറേ നാളായി മാനസികാസ്യസ്ഥത്തിന് സീതാരാമന്‍ മരുന്ന് കഴിക്കുന്നുണ്ട്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതരത്തിലുള്ള പ്രശ്‌നങ്ങളൊന്നും ഇല്ലന്ന് ബന്ധുക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+