കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയൊഴിയുന്നില്ല;കേരളത്തില്‍ 4644 പേര്‍ക്ക് കൂടി കൊവിഡ്; 3781 പേര്‍ക്കും സമ്പര്‍ക്ക ബാധ

Google Oneindia Malayalam News

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

corona

18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന്‍ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദന്‍ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന്‍ (65), തൃശൂര്‍ സ്വദേശി ലീലാവതി (81), തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എല്‍. ജോണ്‍ (66), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ചന്ദ്രന്‍ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 519 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം, കോഴിക്കോട് 389 വീതം, തൃശൂര്‍ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂര്‍ 199, പത്തനംതിട്ട 176, കാസര്‍ഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂര്‍ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂര്‍ 91, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 27 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (31, 33), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (23), മുണ്ടക്കയം (20),
ഭരണങ്ങാനം (6), വെച്ചൂര്‍ (2), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാര്‍ഡ്), വല്ലച്ചിറ (4), മറ്റത്തൂര്‍ (സബ് വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാര്‍ഡുകള്‍), 1, 11, 14), ചെറിയനാട് (സബ് വാര്‍ഡ് 10), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (9), റാന്നി (1, 13), കവിയൂര്‍ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂര്‍ (6), ആലംകോട് (4), മറയൂര്‍ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാര്‍ഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 9, 10, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 630 ഹോട്ട് സ്പോട്ടുകളാണുള്ളത്.

English summary
4644 and more coronavirus cases confirmed in kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X