Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ ലോകത്ത് പ്രചരിപ്പിച്ചു, സംസ്ഥാനത്ത് 47 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 47 പേര്‍ അറസ്റ്റിലായി. 143 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതോടെയാണ് ഇത്രയും കേസുകല്‍ രജിസ്റ്റര്‍ ചെയ്തത്.

police

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്. 15 പേര്‍. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

അതേസമയം, പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പരിലേയ്ക്ക് വ്യാജസന്ദേശങ്ങള്‍ നല്‍കിയ രണ്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട് ജില്ലയിലെ കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ് വ്യാജസന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത് . അടിയന്തിര സഹായ അഭ്യര്‍ത്ഥനകളും പരാതികളും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 112 എന്ന നമ്പരില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+