കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളേഴ്‌സ് സൂക്ഷിയ്ക്കണ്ട... ഇത് ആ ട്രോളിങ് നിരോധനം അല്ല!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 47 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധനം നിലവില്‍ വന്നു. ജൂണ്‍ 14 അര്‍ദ്ധരാത്രി മുതലാണ് നിരോധനം നിലവില്‍ വന്നത്. ജൂലായ് 31 വരെയാണ് നിരോധനം

നിരോധനം ലംഘിയ്ക്കുന്നവരെ പിടികൂടാന്‍ എല്ലാ വിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലായിരിക്കും നിരീക്ഷണം.

എന്നാല്‍ പരമ്പരാഗത മത്സ്യബന്ധനത്തെ നിരോധനം ബാധിയ്ക്കില്ല. ഇവര്‍ക്ക് കടലില്‍ പോകാം. കട്ടമരം, ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച ചെറിയ വള്ളങ്ങളിലും കടലില്‍ പോയി മീന്‍ പിടിയ്ക്കാവുന്നതാണ്. 47 ദിവസത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും ഏര്‍പ്പെടുത്തിട്ടുണ്ട്.

സംഗതി വളരെ ഗൗരവമായി കാര്യമാണ്. പക്ഷേ അതിനേയും വെറുതേ വിടാന്‍ സോഷ്യല്‍ മീഡിയയിലെ ട്രോളേഴ്‌സ് തയ്യാറല്ല.

ഹോമിയോ ഡോക്ടര്‍മാരോ..

ഹോമിയോ ഡോക്ടര്‍മാരോ..

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ ട്രോളിങ്ങിന് വിധേയരാവരായിരുന്നു ഹോമിയോ ഡോക്ടര്‍മാര്‍... ട്രോളിങ് നിരോധനം വന്നാല്‍ പിന്നെ അവര്‍ സന്തോഷിയ്ക്കാതിരിക്കുമോ എന്നാണ് ട്രോള്‍!!!

നകുലാ.....

നകുലാ.....

ട്രോള്‍ ചെയ്യാന്‍ തുടങ്ങിയ നകുലനെ ഡോക്ടര്‍ സണ്ണി വിലക്കിയിട്ടുണ്ട് കേട്ടോ!!!

തെറ്റിദ്ധരിച്ചതാ

തെറ്റിദ്ധരിച്ചതാ

ട്രോളിങ് നിരോധനം എന്ന് കേട്ടപ്പോള്‍ ഇപി ജയരാജനും തെറ്റിദ്ധരിച്ചു എന്നാണ് പരിഹാസം.

സംഗതി സീരിയസ് ആണ്

സംഗതി സീരിയസ് ആണ്

തമാശയൊക്കെ പറയാമെങ്കിലും കാര്യങ്ങള്‍ അത്ര ലളിതമല്ല. ഇനിയുള്ള 47 ദിവസങ്ങള്‍ തീരദേശമേഖല വറുതിയിലാകും.

മീനിന് വില കൂടും

മീനിന് വില കൂടും

ഇനി വിപണിയില്‍ മീന്‍ വില കുത്തനെ കയറും എന്ന് ഉറപ്പാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മീനുകളാകും ഇനി ആശ്രയം.

English summary
Kerala government decided to impose a 47-day trawling ban in the coastal belt from June 15. A decision in this regard was taken at a review meeting convened by Fisheries Minister Mercykutty Amma. The trawling ban would be in force from June 15 to July 31. കേരളത്തില്‍ ട്രോളിങ് നിരോധനം നിലവില്‍ വന്നു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X