കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയും സംഘവും നോര്‍വേ സന്ദര്‍ശിക്കാന്‍ മാത്രം 47 ലക്ഷം രൂപ; ചെലവ് കണക്കുകള്‍ പുറത്ത്

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും അടങ്ങുന്ന സംഘം യൂറോപ്യന്‍ രാജ്യമായ നോര്‍വേ മാത്രം സഞ്ചരിച്ച ചെലവ് കണക്കുകള്‍ പുറത്ത്. നോര്‍വേ മാത്രം സന്ദര്‍ശിച്ചതിന് 47 ലക്ഷം രൂപയാണ് ചെലവാക്കിയിരിക്കുന്ന്. നോര്‍വേയിലെ ഇന്ത്യന്‍ എംബസി എറണാകുളം തുതിയൂര്‍ സ്വദേശി എസ് ധനരാജ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നോര്‍വേ മാതൃക പഠിക്കുന്നതിന് വേണ്ടിയാണ് യാത്ര എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. ഈ യാത്രയ്ക്ക് പിന്നാലെ നോര്‍വേയുടെ സഹായ വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു എം ഒയു പോലും യാത്രയില്‍ ഒപ്പിട്ടിട്ടില്ല. ഇക്കാര്യം രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

kerala

2019ന് ശേഷം നോര്‍വേ സന്ദര്‍ശിക്കുന്ന ഒരേ ഒരു ഇന്ത്യന്‍ പിണറായി വിജയന്‍ മാത്രമാണെന്നും രേഖയില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 150 കോടി രൂപയുടെ തുടര്‍ നിക്ഷേപം നടത്തുമെന്നു നോര്‍വീജിയന്‍ കമ്പനി ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ് സിഇഒ മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നതായി അവകാശപ്പെട്ടിട്ടുണ്ട്.

സ്വർണ്ണം വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, ഇല്ലെങ്കില്‍ പണിയുറപ്പ്; അറുപത് കടക്കും, ഇന്നും വർധനവ്സ്വർണ്ണം വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, ഇല്ലെങ്കില്‍ പണിയുറപ്പ്; അറുപത് കടക്കും, ഇന്നും വർധനവ്

കഴിഞ്ഞ ഒക്ടോബറിലാണ് യാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി രാജിവ്, മന്ത്രി വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി വി.പി.ജോയ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ കെ.ആര്‍.ജ്യോതിലാല്‍, കെ.എസ്.ശ്രീനിവാസ്, സുമന്‍ ബില്ല, മുഖ്യമന്ത്രിയുടെ പിഎ വി എം സുനീഷ്, സ്‌പെഷ്യല്‍ ഓഫിസര്‍ വേണു രാജാമണി എന്നിവരുടെ സംഘമാണ് നോര്‍വേ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

English summary
47 lakhs only for the Chief Minister and his team to visit Norway; Cost estimates are out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X