കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് പിന്‍വലിച്ചു; മീഡിയ വണ്‍ വിലക്ക് തുടരും

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗില്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചടങ്ങള്‍ക്ക് ലംഘിച്ചെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനഃരാരംഭിച്ചു. അതേസമയം മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഇരു ചാനലുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇതാണ് പുതിയ ഇന്ത്യ: ഏഷ്യാനെറ്റ്, മീഡിയ വണ്‍ വിലക്കില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്ഇതാണ് പുതിയ ഇന്ത്യ: ഏഷ്യാനെറ്റ്, മീഡിയ വണ്‍ വിലക്കില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ആയുധധാരികളായ ആക്രമി സംഘം ആളുകളെ മതം ചോദിച്ചതിന് ശേഷം ആക്രമിക്കുകയാണെന്നും കടകളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു, ദല്‍ഹി പൊലീസ് നിശബ്ദരായ കാഴ്ചക്കാരാണെന്ന് വിമര്‍ശിച്ചു തുടങ്ങി ആക്രമണസമയത്ത്
വാര്‍ത്താ സംപ്രേഷണത്തിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്നതടക്കമുള്ള 10 കാര്യങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഏഷ്യാനെറ്റിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂര്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

 asianet

ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനഃരാരംഭിച്ചെങ്കിലും വിലക്ക് നേരിടുന്ന രണ്ടാമത്തെ ചാനല്‍ ഇതുവരെ സംപ്രേക്ഷണം പുനരാരംഭിച്ചിട്ടില്ല. സിഎഎ വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു, ചന്ദ് ബാഗിലെ സിഎഎ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു, ആര്‍എസ്എസിനെയും ദില്ലി പൊലീസിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു തുടങ്ങിയ ഒമ്പത് കാരണങ്ങളായിരുന്നു മീഡിയ വണ്ണിനുള്ള വിലക്കിന് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

അതേസമയം, ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോർട്ടുകളിൽ പരാമർശിച്ചതും അതിൻറെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തയ്യാറായില്ലെന്ന് റിപ്പോർട്ട് ചെയ്തതും സാമുദായിക സൗഹൃദം തകർക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയുമാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ചെയ്തിരിക്കുന്നതെന്നയാരിന്നു വിലക്കിനോടുള്ള മീഡിയ വണ്‍ അധികൃതരുടെ പ്രതികരണം.

നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നു... മോദിയും ഷായും അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചെന്ന് എംബി രാജേഷ്നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നു... മോദിയും ഷായും അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചെന്ന് എംബി രാജേഷ്

Recommended Video

cmsvideo
ചാനല്‍ വിലക്കില്‍ BJP നേതാക്കളുടെ പ്രതികരണം

സ്വതന്ത്രമായ മാധ്യമപ്രവർത്തനം രാജ്യത്ത് പാടില്ലെന്ന ഉത്തരവിടുന്നതിന് തുല്യമാണിത്. അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടാകാത്ത വിധത്തിളുള്ള ഈ ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയവൺ ടിവിയുടെ തീരുമാനമെന്നും ചാനല്‍ എഡിറ്റര്‍ സിഎല്‍ തോമസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

English summary
48-hour ban on Asianet lifted, decision on mediaone unchange
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X