Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ വീണ്ടും യുവതി പ്രവേശനമെന്ന് റിപ്പോർട്ട്; ദർശനം നടത്തിയത് തമിഴ്നാട് സ്വദേശിനി

Recommended Video

cmsvideo
    വീണ്ടും യുവതി പ്രവേശനമെന്ന് റിപ്പോർട്ട് | Oneindia Malayalam

    പമ്പ: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു യുവതി കൂടി ശബരിമല ദർശനം നടത്തിയെന്ന് റിപ്പോർട്ട്. തമിഴ്‌നാട് സ്വദേശിനിയായ ശിങ്കാരി ശ്രീനിവാസൻ എന്ന 48കാരി ശബരിമല ദർശനം നടത്തിയെന്നാണ് കരുതുന്നത്. വിർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് പോലീസ് നൽകിയ കാർഡിൽ ശിങ്കാരി നടേശന്റെ പ്രായം 48 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ പോലീസ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. തിങ്കളാഴ്ച രാവിലെ 11.30നും 12.30നും ഇടയിൽ ഇവർ ദർശനം നടത്തിയെന്നാണ് കരുതുന്നുത്. ഭർത്താവ് ശ്രീനിവാസനും 20കാരനായ മകനും രണ്ട് ബന്ധുക്കൾക്കും ഒപ്പമാണ് ഇവർ ശബരിമലയിൽ എത്തിയത്.

    sabari

    പമ്പ ഗണപതി അമ്പലത്തിന് സമീപത്ത് വെച്ച് ഇവരുടെ ബാഗ് നഷ്ടമായി. ബാഗ് കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന് പമ്പയിലെ അന്വേഷണ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇവർ ഇവിടെ എത്തുകയായിരുന്നു. ബാഗ് സ്വന്തമാണെന്ന് തെളിയിക്കാനുള്ള രേഖകൾ ചോദിച്ചപ്പോഴാണ് പോലീസ് നൽകിയ വെർച്വൽ ക്യൂ രസീത് കാണിച്ചത്. ഇതിൽ പ്രായം 48 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    ഇവർ ദർശനം നടത്തിയോ എന്ന് സ്ഥിരീകരണമില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതേസമയം ബിന്ദുവിനെയും കനക ദുർഗയേയും കൂടാതെ പത്തോളം സ്ത്രീകൾ സന്നിധാനത്ത് ദർശനം നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ദർശനം നടത്തിയവരിൽ 3 മലേഷ്യൻ യുവതികളും ഉണ്ടെന്നായിരുന്നുപോലീസ് റിപ്പോർട്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+