കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും 4 കിലോ സ്വര്‍ണം പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട. കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് നാലു കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. സംഭവവവുമായി ബന്ധപ്പെട്ട് രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റിലായി.
കുന്ദന്‍ സിംഗ്, പ്രഹ്‌ളാദ് എന്നിവരാണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. അനധികൃതമായി നികുതി അടയ്ക്കാതെ കൊണ്ടുവന്ന സ്വര്‍ണത്തിനൊപ്പം നാലു ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് വര്‍ഷം തോറും കേരളത്തിലേയ്ക്ക് നികുതി വെട്ടിച്ച് എത്തിയ്ക്കുന്നത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതിന് ശേഷമാണ് സംസ്ഥാനത്തേയ്ക്കും നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്ത് വ്യാപകമായത്.












Click it and Unblock the Notifications