സംസ്ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്സിന്‍ കൂടി; ഇന്ന് 1.48 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,18,290 ഡോസ് കോവിഷീല്‍ഡ് വാക്സിനും 36,100 കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്സിനും എറണാകുളത്ത് 1,37,310 ഡോസ് വാക്സിനും, കോഴിക്കോട് 93,380 ഡോസ് വാക്സിനുമാണ് എത്തിയത്. ഇതുകൂടാതെ തിരുവനന്തപുരത്ത് 36,100 ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 1,47,876 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 949 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,14,344 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,19,69,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 46,44,495 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
അതേസമയം, കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications