കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെ തേടിയെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു: അഞ്ചു പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗുണ്ടാസംഘം ഗൃഹനാഥനെ വെട്ടിക്കൊന്നു. ഭാര്യക്കും ഭാര്യാ മാതാവിനും ഗുരുതര പരുക്ക്. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കനാല്‍ ബേയ്‌സില്‍ താമസിക്കുന്ന മൊന്തച്ചാലില്‍ വീട്ടില്‍ വിജയനാ(59)ണു വെട്ടേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നിനാണു സംഭവം. വിജയനെ വെട്ടുന്നതു തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബികയ്(52)ക്കും വെട്ടേറ്റു. ഭാര്യാ മാതാവ് കൗസല്യ (83)ക്കും പരുക്കുണ്ട്. വിജയന്റെ മകന്‍ വിനീതിനോടുള്ള വൈരാഗ്യമാണു സംഭവത്തിനു പിന്നില്‍.

arrest

വീട് കയറി കൊലപാതകം നടത്തിയ കേസിലെ പ്രതികള്‍ തൊട്ടിപ്പുള്ളി നിധിന്‍ (22),കരണക്കോട്ട് അര്‍ജ്ജുന്‍(18),ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22),കാറളം സ്വദേശി ദീലീഷ് (20) എന്നിവര്‍.

ഞായറാഴ്ച ഉച്ചകഴിഞ്ഞു ടൗണ്‍ഹാള്‍ പരിസരത്ത് വെറ്റില മുറുക്കുന്നതിനുള്ള ചുണ്ണാമ്പ് ചോദിച്ചതിനെത്തുടര്‍ന്നു വിനീതുമായി ഗുണ്ടകള്‍ വാക്കേറ്റം നടത്തി. രാത്രി വിനീതിനെ അന്വേഷിച്ച് മൂന്നു ബൈക്കുകളിലായി ഒമ്പതംഗ സംഘം വീട്ടിലെത്തി. വീടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിനീതിന്റെ പിതാവ് വിജയനെ വെട്ടുകയായിരുന്നു.

വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന വിനീതും അയല്‍വാസികളും ഉണര്‍ന്നപ്പോഴേക്കും ഗുണ്ടാസംഘം മുങ്ങി. കൈകാലുകളില്‍ ആഴത്തില്‍ വെട്ടേറ്റതിനെ തുടര്‍ന്നു രക്തം വാര്‍ന്നു ഗുരുതരാവസ്ഥയിലായ വിജയനെ സമീപവാസികള്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മരിച്ചു.

arrest

ഭാര്യ അംബിക അതീവ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇരിങ്ങാലക്കുട കെ.എസ്.ഇ. ലിമിറ്റഡ് കമ്പനിയിലെ പ്ലാന്റ് അറ്റന്ററാണ് വിജയന്‍. മക്കള്‍: വിനു, അനീഷ്, വിനീത്. മരുമകള്‍: അനു.

സംഭവത്തില്‍ പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22),കരണക്കോട്ട് അര്‍ജ്ജുന്‍ (18), ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22),കാറളം സ്വദേശി ദീലീഷ് (20) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ്‌കുമാറിന്റെ നേത്യത്വത്തിലാണ് അറസ്റ്റ്. എസ്.ഐമാരായ കെ.എസ്. സുശാന്ത്, തോമസ് വടക്കന്‍,മുഹമ്മദ് റാഫി ,എ.എസ്.ഐമാരായ സി.കെ. സുരേഷ് കുമാര്‍, പി.സി സുനില്‍, കെ.സി. ബാബു,സീനിയര്‍ സി.പി.ഒമാരായ ജയകൃഷ്ണന്‍, പ്രദീപ് , മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, ജോബ്, ലിജു ഇയ്യാനി, സൂരജ് ദേവ് തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് ജില്ലയിലെ വിവിധയിടങ്ങളില്‍നിന്നു പ്രതികളെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നു.

English summary
5 arrested for thrisur irinjalakuda father murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X