കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടര ലക്ഷം രൂപ
കറന്‍സി ക്ഷാമം തുടരുന്നതിനിടയിലാണ് 500 രൂപയുടെ നോട്ടുകള്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെങ്ങും കറന്‍സി ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയിലാണ് 500 രൂപയുടെ അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് റെയില്‍വേ ട്രാക്കിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. രാജ്യത്ത് കള്ളപ്പണം തടയുന്നതിനായാണ് 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത്.
കറന്‍സി നിരോധനത്തിന് ശേഷം പലയിടങ്ങളില്‍ നിന്നായി വന്‍തോതില്‍ കള്ളപ്പണം കണ്ടെത്തിയിരുന്നു. നിരോധിച്ച നോട്ടുകള്‍ കാണിക്ക വഞ്ചിയിലും റെയില്‍വേ ട്രാക്കുകളില്‍ നിന്നുമൊക്കെ കണ്ടെത്തിയിരുന്നു. 500 രൂപയുടെ അഞ്ച് കെട്ട് നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുള്ളത്.

കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍
റെയില്‍വേ ജീവനക്കാരന്‍ നടത്തിയ ട്രാക്ക് പരിശോധനയ്ക്കിടയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം റെയില്‍വേ അധികൃതരെ അറിയിച്ചു. റെയില്‍വേ കീമാനും ആര്‍പിഎഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ടുകള്‍ പോലീസിന് കൈമാറി

500 രൂപയുടെ കെട്ടുകള്‍
നിരോധിച്ച 500 രൂപയുടെ അഞ്ച് കെട്ടുകളാണ് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് പരിശോധന
റെയില്‍വേ അധികൃതര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് നോട്ടുകെട്ടുകള്‍ ഏറ്റെടുത്തു. റെയില്‍വേ ട്രാക്കില്‍ പരിശോധനയും നടത്തി.

കള്ളനോട്ടാണോ
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നോട്ടുകള്‍ കള്ളനോട്ടാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് നോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി കള്ളനോട്ടാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications