കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബരം നിറച്ച് 5 നാള്‍ വിവാഹം; 12 ലക്ഷത്തിന്റെ ആല്‍ബം; റാണ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത് ഇങ്ങനെ

Google Oneindia Malayalam News

തൃശൂര്‍: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സേഫ് ആന്‍ഡ് സ്‌ട്രോംഗ് ചിട്ടിക്കമ്പനി ഉടമ പ്രവീണ്‍ റാണയുടെ വളര്‍ച്ച കണ്ട് ഒരു കാലത്ത് എല്ലാവരും ഞെട്ടിയിരുന്നു. കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുത്തായിരുന്നു റാണയുടെ തുടക്കം. ഇതില്‍ എല്ലാം തന്നെ വിജയം കണ്ടതോടെ പബ്ബുകളിലേക്കും ബാറുകളിലേക്കും വ്യാപിപ്പിച്ചു.

1

കര്‍ണാടകയിലും തമിഴ്‌നാട്ടിലും പബ്ബുകള്‍ തുടങ്ങി. മദ്യക്കച്ചവടത്തിലും പിടിമുറക്കി. എന്നാല്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ കണ്ണ് തന്റെ മേല്‍ പതിക്കുന്നുണ്ടെന്ന തോന്നല്‍ വന്നതോടെയാണ് പ്രവീണ്‍ റാണ കളം മാറ്റിപ്പിടിച്ചത്. പിന്നീട് കേരളത്തില്‍ ബിസ്‌നസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനായുള്ള ശ്രമങ്ങളാണ് പ്രവീണ്‍ റാണ നടത്തിയത്.

2

സ്വന്തം നാട്ടില്‍ സേഫ് ആന്‍ സ്‌ട്രോംഗ് എന്ന സ്ഥപനം തുടങ്ങി. 48 ശതമാനം പലി വാഗ്ദാനം ചെയ്താണ് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. തുടക്കത്തില്‍ എല്ലാവര്‍ക്കും കൃത്യമായി പലിശ നല്‍കിയതോടെ നിക്ഷേപകര്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടെ കമ്പനികളുടെ അംഗീകാരം റദ്ദാക്കിയത് പ്രവീണ്‍ റാണയ്ക്ക് തിരിച്ചടിയായി.

3

അംഗീകാരം നഷ്ടപ്പെട്ടെന്ന വിവരം മറച്ചുവച്ചും റാണ ബിസ്‌നസ് തുടര്‍ന്നു. പലിശ മുടങ്ങിയതോടെ നിക്ഷേപകര്‍ ഓരോന്നായി നിയമനടപടി സ്വീകരിച്ചതോടെ പ്രവീണ്‍ റാണയ്ക്ക് വലിയ തിരിച്ചടിയായി. പിന്നാലെ തന്നെ നിക്ഷേപകര്‍ക്ക് പലിശ മുടങ്ങി. കേസ് അന്വേഷണം ശക്തമായപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് മനസിലായത്.

4

ഇതുകൂടാതെ ഉന്നതരുമായുള്ള പല ചിത്രങ്ങള്‍ പ്രചരിപ്പിച്ചും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ പ്രവീണ്‍ റാണയ്ക്ക് സാധിച്ചു. 2029ന് അകം താന്‍ നമ്പര്‍ വണ്‍ വ്യവസായിയാകുമെന്നും അതിന്റെ ഗുണം നിങ്ങള്‍ക്ക് എല്ലാവര്‍ക്കമുണ്ടാകുമെന്ന് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചു. അത്യാഡബംഹര വാഹനങ്ങളില്‍ യാത്ര ചെയ്ത റാണ രാഷ്ട്രീയത്തിലേക്കും ഒരു കാലെടുത്തുവച്ചു.

5

ദില്‍ഷയുടേയും ബ്ലെസ്ലീയുടേയും പിണക്കം മാറിയില്ലേ: 'നേരില്‍ കണ്ടിട്ടും' പരസ്പരം മിണ്ടാതെ താരങ്ങള്‍ദില്‍ഷയുടേയും ബ്ലെസ്ലീയുടേയും പിണക്കം മാറിയില്ലേ: 'നേരില്‍ കണ്ടിട്ടും' പരസ്പരം മിണ്ടാതെ താരങ്ങള്‍

ഇതുകൂടാതെ ഉന്നതരുമായുള്ള പല ചിത്രങ്ങള്‍ പ്രചരിപ്പിച്ചും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ പ്രവീണ്‍ റാണയ്ക്ക് സാധിച്ചു. 2029ന് അകം താന്‍ നമ്പര്‍ വണ്‍ വ്യവസായിയാകുമെന്നും അതിന്റെ ഗുണം നിങ്ങള്‍ക്ക് എല്ലാവര്‍ക്കമുണ്ടാകുമെന്ന് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചു. അത്യാഡബംഹര വാഹനങ്ങളില്‍ യാത്ര ചെയ്ത റാണ രാഷ്ട്രീയത്തിലേക്കും ഒരു കാലെടുത്തുവച്ചു.

6

ഇതൊന്നും കൂടാതെ രണ്ട് സിനിമകള്‍ നിര്‍മ്മിച്ച് അഭിനയിച്ചു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചോരന്‍ എന്ന സിനിമ സംവിധാനം ചെയ്തത് തൃശൂരിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കൂടാതെ റാണയുടെ ആഡംബര വിവാഹവും ശ്രദ്ധ നേടിയിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന വിവാഹത്തില്‍ ഒരു കിലോ സ്വര്‍ണവും വജ്രാഭരണങ്ങളുമാണ് വധുവിവിന് നല്‍കിയത്.

7

ദില്‍ഷയുടേയും ബ്ലെസ്ലീയുടേയും പിണക്കം മാറിയില്ലേ: 'നേരില്‍ കണ്ടിട്ടും' പരസ്പരം മിണ്ടാതെ താരങ്ങള്‍ദില്‍ഷയുടേയും ബ്ലെസ്ലീയുടേയും പിണക്കം മാറിയില്ലേ: 'നേരില്‍ കണ്ടിട്ടും' പരസ്പരം മിണ്ടാതെ താരങ്ങള്‍

പല പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അന്ന് കല്യാണത്തിന്റെ ആല്‍ബത്തിന് മാത്രം ചെലവായത് 12 ലക്ഷം രൂപയാണ്. ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഈ ആല്‍ബം കൈമാറിയത്. ഈട്ടി തടിയിലായിരുന്നു ഈ ആല്‍ബം. പ്രവീണ്‍ റാണ നടത്തിയ ഇത്തരം ചില കാര്യങ്ങളൊക്കെ ജനങ്ങളെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടായിരുന്നു.

8

അതേസമയം, തൃശ്ശൂര്‍ സിറ്റി പോലീസ് പ്രത്യേക അന്വേഷണസംഘമാണ് പ്രവീണ്‍ റാണയെ തമിഴ്‌നാട് പൊള്ളാച്ചിക്കടുത്തുള്ള ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണ്‍ റാണയെ കോടതിയില്‍ ഹാജരാക്കി. പോലീസ് നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്ത്, കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

English summary
5-day wedding and 12 lakh album; This is how Praveen Rana gained the trust of the people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X