Get Updates
Get notified of breaking news, exclusive insights, and must-see stories!

കീശ നിറയ്ക്കാൻ കെഎസ്ആര്‍ടിസി; സിറ്റി സര്‍വീസുകൾ ലക്ഷ്യം; ഇലക്ട്രിക് ബസുകള്‍ വന്നെത്തി

തിരുവനന്തപുരം : കെ എസ് ആർ ടി സിയുടെ സർവീസുകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബസ് തിരുവനന്തപുരത്തെത്തി. സിറ്റി സർക്കുലർ സർവീസിനായാണ് കെ എസ് ആർ ടി സി ഇലക്ട്രിക് ബസുകൾ വാങ്ങിയത്. അഞ്ചു ബസ്സുകളാണ് നിലവിൽ സിറ്റി സർക്കുലർ സർവീസിനായി എത്തിയ ഇലക്ട്രിക് ബസുകളെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

25 ബസുകൾ വാങ്ങാനായിരുന്നു കെ എസ് ആർ ടി സിയുടെ തീരുമാനം. മികച്ച സർവീസുകളും വരുമാന വർധനവും മുന്നിൽ കണ്ട് പുതിയ ബസുകൾ ഉടൻ തന്നെ സർവീസ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്നതിലേക്ക് വാങ്ങിയ ഓർഡിനറി ബസ്സുകൾ സ്വിഫ്റ്റിന് കീഴിൽ ആയിരിക്കും സർവീസ് നടത്തുക.

ks

ഓർഡിനറി സിറ്റി സർവീസുകൾ നിലവിൽ കെ എസ് ആർ ടി സിക്ക് കീഴിലാണ് ഓടുന്നത്. ഇവയ്ക്ക് പകരം സ്വിഫ്റ്റിന് കീഴിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. എന്നാൽ, ഈ നീക്കം കെ എസ് ആർ ടി സിയെ അപ്രസക്തമാക്കാൻ ആണെന്നും സ്വിഫ്റ്റിനെ മുൻനിരയിലേക്ക് എത്തിക്കാൻ ആണെന്നും ആണ് ജീവനക്കാർ വ്യക്തമാക്കുന്ന വിമർശനം.

അതേസമയം , കെ എസ് ആർ ടി സിയുടെ നേതൃത്വത്തിൽ ദീർഘ ദൂര സർവീസുകൾക്ക് വേണ്ടി രൂപീകരിച്ചതാണ് സ്വിഫ്റ്റ് എന്നായിരുന്നു സർക്കാരും കെ എസ് ആർ ടി സി മാനേജ്മെന്റും ഇതിനു മുൻപ് നൽകിയിരുന്നു വിശദീകരണം.ഇതിനായി കിഫ്ബിയിൽ നിന്നും വായ്പയില്‍ എടുത്തു എന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

അതേസമയം , സി എൻ ജി ബസ്സുകൾ വാങ്ങാനാണ് നേരത്തെ സർക്കാർ നിശ്ചയിച്ചിരുന്നത് . എന്നാൽ , വില വർധനവ് കണക്കിലെടുത്ത് ഈ തീരുമാനം പിന്നീട് സർക്കാർ പിൻവലിക്കുകയായിരുന്നു. ഒരു വർഷത്തിനിടയിൽ സി എൻ ജി വാഹനങ്ങൾക്ക് വില ഇരട്ടിയിൽ അധികമായതാണ് കാരണം .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+