കരിപ്പൂരിൽ സ്വർണവേട്ട; 5 കിലോ സ്വർണം പിടികൂടി; അഞ്ച് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂരിൽ 5460 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൾ സക്കീർ എന്നിവരെയാണ് പിടികൂടിയത്. മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണം ആണ് ഇവരിൽ നിന്ന് പിടികൂടിയത്.
ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്നാണ് പ്രതികൾ കരിപ്പൂരിലേക്ക് എത്തിയത്, റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീർ സ്വർണം ക്യാപ്സൂളുകളായി ശരീരത്തിനുള്ളിൽ സൂക്ഷിച്ചാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബൈഡ് ഷീറ്റിൽ വിദഗ്ധമായി ഒളിപ്പിച്ച സ്വർണം പൂശിയ ഷീറ്റുകളിലാണ് കടത്തിയത്. ദോഹയിൽ നിന്ന് എത്തിയ അസീസ് നാല് ക്യാപ്സൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു.

മറ്റൊരു പ്രതി കക്കട്ടിൽ സ്വദേശി ലിഗേഷിനെ സി ഐ എസ് എഫ് നേരത്തെ പിടികൂടിയിരുന്നു. കസ്റ്റംസ് കാണാതെ പുറത്തുകടന്ന ലിഗേഷ് സ്വർണം പൊട്ടിക്കാനെത്തിയ സംഘവുമായി പ്രശ്നം ഉണ്ടായി. തുടർന്ന് സി ഐ എസ് എഫ് ആണ് ഇയാളെ പിടികൂടിയത്. ഇയാളെ കസ്റ്റംസിന് കൈമാറി. സ്വർണം പൊട്ടിക്കാനായി എത്തിയ സംഘത്തിലെ ഒരാളും പിടിയിലായി. ഇയാളെ പോലീസിനാണ് കൈമാറിയത്.












Click it and Unblock the Notifications