കരുനാഗപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 മരണം
കൊല്ലം: കരുനാഗപ്പള്ളി വവ്വക്കാവില്‍ കെഎസ്ആര്‍ടിസ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാല് പേരും കാറിന്റെ ഡ്രൈവറും ഉള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. ആറ്റിങ്ങള്‍ ആലങ്കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ആലങ്കോട് ഷാഹിനാ മന്‍സിലില്‍ ഷാഹിദ (43) മക്കളായ ഷാമിന (19), ആലിഫ് (15), അജ്മല്‍ (4) ഡ്രൈവര്‍ നബീല്‍ (21) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ കാറും പാലക്കാട്ടേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം.

അഞ്ച് പേരും തല്‍ക്ഷണം മരിയ്ക്കുകയായിരുന്നു. രാവിലെ എഴരയോടെ പുതിയകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഇവരുടെ മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications