പെരുമ്പാവൂരില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അഞ്ച് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
പെരുമ്പാവൂര്‍: കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയയക്കാന്‍ പോയ സംഘം ആണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം തന്നെ കാറിലെ യാത്രക്കാര്‍ ആയിരുന്നു.
ഇടുക്കിയില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍ പെട്ടത്. ഏലപ്പാറ സ്വദേശികളായ ജെറിന്‍, ഉണ്ണി, വിജയ്, കിരണ്‍, ജനീഷ് എന്നിവരാണ് മരിച്ചത്. സുജിത്, ജിബിന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

ജിബിനെ ഗള്‍ഫിലേക്ക് യാത്രയയക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കളെല്ലാവരും കൂടി എത്തിയത്. ഇവരുടെ കാറില്‍ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ആണ് അപകടം നടന്നത്. അഞ്ച് പേരും സംഭവ സ്ഥലത്ത് വച്ച്തന്നെ മരിച്ചിരുന്നു.
ലോറിയെ ഓവര്‍ടേക്ക് ചെയ്ത് കുതിക്കുകയായിരുന്ന കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരു എന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച ജെറിന്റെ സഹോദരന്‍ ആണ് ജിബിന്‍.












Click it and Unblock the Notifications