വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്കിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടി
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റും പാൻകാർഡും നൽകി ജില്ലാ സഹകരണ ബാങ്കിന്റെ വെഞ്ഞാറമൂട് ശാഖയിൽ നിന്ന് യുവാവ് അഞ്ചുലക്ഷം രൂപ വായ്പ തട്ടിച്ചെന്ന് പരാതി. വെഞ്ഞാറമൂട് മാണിക്കമംഗലം പ്രിയാഭവനിൽ സന്തോഷ്കുമാർ എന്ന വ്യാജ മേൽവിലാസത്തിലുള്ള പാൻകാർഡ്, ആധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നൽകിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബാങ്ക് മാനേജർ വെഞ്ഞാറമൂട് സി.ഐയ്ക്ക് കൊടുത്ത പരാതിയിൽ പറയുന്നു.
ലോണെടുക്കുന്നതിനുള്ള ജാമ്യത്തിനായി കേരള ടെക്നിക്കൽ എഡ്യൂക്കേഷൻ ഡെവലപ്മെന്റ് ഡിപാർട്ടമെന്റിലെ സീനിയർ ക്ലാർക്ക് എന്നപേരിൽ ജോസഫ് എം.പി, ഹരികുമാർ എന്നിവരുടെ സാലറി സർട്ടിഫിക്കറ്റുകൾ നൽകി. നടപടിക്ക്രമെന്ന നിലയിൽ കൺഫെർമേഷൻ ലെറ്ററുകളും ഓഫീസ് മേൽവിലാസത്തിൽ രജിസ്റ്റേർഡ് പോസ്റ്റായി നൽകി. ഇത് സ്വീകരിയ്ക്കാൻ തിരുവനന്തപുരത്ത് വ്യാജ ഓഫീസ് സംവിധാനവും ഒരുക്കി.

പോസ്റ്റുമാനെ സ്വാധീനിച്ചോ, കബളിപ്പിച്ചോ കത്തുകൾ കൃത്യമായി കൈപ്പറ്റുകയും കൺഫെർമേഷൻ ലെറ്റർ ബാങ്കിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 2016-ൽ അഞ്ചുലക്ഷം രൂപ വായ്പ നൽകിയത്. രണ്ട് ഗഡുക്കൾ അടച്ചശേഷം തിരിച്ചടവ് മുടങ്ങി. നോട്ടീസുകൾക്ക് മറുപടികിട്ടാതെവന്നപ്പോൾ റവന്യൂ റിക്കവറിയ്ക്കുള്ള നടപടി ആരംഭിച്ചു. അവരുടെ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി മനസിലായത്. തുടർന്ന് ബാങ്ക് അധികൃതർ പരാതി നൽകി.
More From
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications