കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; ആകെ 7 പേര്‍ ചികിത്സയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

വെറുതെ സമയം കളയാതെ, രണ്ട് കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി എങ്കിലും വാങ്ങികൊടുക്ക്; സൂര്യയുടെ ചുട്ടമറുപടിവെറുതെ സമയം കളയാതെ, രണ്ട് കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി എങ്കിലും വാങ്ങികൊടുക്ക്; സൂര്യയുടെ ചുട്ടമറുപടി

kerala

പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 7 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ഒരു നടനോ പുരുഷ മോഡലോ അങ്ങനെയൊരു ചിത്രമിട്ടാല്‍ പ്രശ്‌നമില്ല, ഞാന്‍ ഇട്ട ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തു; സനുഷഒരു നടനോ പുരുഷ മോഡലോ അങ്ങനെയൊരു ചിത്രമിട്ടാല്‍ പ്രശ്‌നമില്ല, ഞാന്‍ ഇട്ട ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തു; സനുഷ

ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. പകല്‍ സമയത്താണ് ഇത്തരം കൊതുകുകള്‍ പ്രധാനമായും കടിക്കുക. സിക്ക വൈറസ് ബാധിച്ചയാള്‍ക്ക് രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടും നില്‍ക്കും. തലവേദന, സന്ധി വേദന, ചുവന്ന പാടുകള്‍, പനി, പേശി വേദന എന്നൊക്കെയാണ് പ്രധാനമായും കാണിക്കുന്ന ലക്ഷണങ്ങള്‍. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക ബാധിച്ചുള്ള മരണങ്ങള്‍ അപൂര്‍വമാണ്. അണുബാധയുള്ള ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല.

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇക്ക ബിഗ്ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍ഇക്ക ബിഗ്ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍

English summary
5 more confirmed cases of zika in Kerala; total of 7 people are in treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X