കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വീണ്ടും കൊറോണ; 5 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, കനത്ത ജാഗ്രത

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരുത്ത് നടത്തിയ അടിയന്തര യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ പത്രസമ്മേളനം നടത്തിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

ഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചുഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചു

ശേഷിക്കുന്ന രണ്ടുപേര്‍ ഇവരുടെ ബന്ധുക്കളാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് ഇവരെ ഇപ്പോള്‍ പ്രവശേപ്പിച്ചിട്ടുള്ളത്. അഞ്ചുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആരോഗ്യ വകുപ്പിന് കിട്ടിയെന്നാണ് വിവരം. 55 കാരനും ഭാര്യയും 22 കാരനായ മകനും കഴിഞ്ഞമാസം 29 നാണ് ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയത്.

CORONA

ഇവരുടെ മൂത്തസഹോദരന് പനി വന്നതിനെ തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

580 ഏക്കര്‍ ഭൂമിയുള്ള തനിക്ക് പോലും ജനന സര്‍ട്ടിഫിക്കറ്റില്ല, പിന്നെ ദളിതരും ദരിദ്രരും എന്ത് ചെയ്യും580 ഏക്കര്‍ ഭൂമിയുള്ള തനിക്ക് പോലും ജനന സര്‍ട്ടിഫിക്കറ്റില്ല, പിന്നെ ദളിതരും ദരിദ്രരും എന്ത് ചെയ്യും

ഇറ്റലിയില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനക്ക് വിധേയരായിരുന്നില്ല. കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിര്‍ദ്ദേശവും പാലിച്ചിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞപ്പോള്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് ഇവരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

89 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഇവരില്‍ 574പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊറോണ: ചൈനയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരെ പാര്‍പ്പിച്ച ഹോട്ടല്‍ തകര്‍ന്നു ; 70 പേര്‍ കുടുങ്ങികൊറോണ: ചൈനയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരെ പാര്‍പ്പിച്ച ഹോട്ടല്‍ തകര്‍ന്നു ; 70 പേര്‍ കുടുങ്ങി

വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 20 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. സംശയാസ്പദമായവരുടെ 682 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നുമായിരുന്നു ഇന്നലെ വൈകുന്നേരം മന്ത്രി അറിയിച്ചത്. എന്നാല്‍ ഇവരില്‍ നിന്നുള്ള 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ഞായറാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കിയത്.

English summary
5 more coronavirus cases confirmed in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X