കൊവിഡ് സ്ഥിരീകരിച്ച സെക്യൂരിറ്റിക്കാരന് ജോലി ചെയ്തിരുന്ന ഫ്ളാറ്റിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന് ജോലി ചെയ്യുന്ന നഗരത്തിലെ ഫ്ളാറ്റിലെ താമസക്കാര്്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് സ്ത്രീകള്‍ക്കും 3 കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവര്‍ ഒരുതവണ തൃശ്ശൂരില്‍ പോയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പ് തന്നെ സെക്യൂരിറ്റി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും 200 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 225 പേര്‍ക്ക് ഇന്ന് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.
പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.
'പിആർ ഏജന്‍സികളുടെ മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല,ഇത്രയും മോശം ഭരണം കേരളം കണ്ടിട്ടില്ല'