Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഹോട്ട്‌സ്‌പോര്‍ട്ടുകളുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് അഞ്ചിടങ്ങള്‍ കൂടി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ് പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ പ്രദേശങ്ങളെയാണ് പുതുതായി ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോര്‍ട്ടുകളുടെ എണ്ണം 121 ആയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ ഇന്നലെ 10 പ്രദേശങ്ങള്‍ ആയിരുന്നു ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.

corona

കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുനിസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളെയായിരുന്നു ഇന്നലെ ഹോട്ട്സ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പുറമെയാണ് ഇന്ന് കണ്ണൂര്‍ ജില്ലയിലും പാലക്കാട് ജില്ലയിലുമായി 5 പുതിയ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ കൂടി പ്രഖ്യാപിച്ചത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ച 57 പേരില്‍ പാലക്കാട് രണ്ട് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

കാസര്‍കോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറമാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. സംസ്ഥാനത്ത് ഇന്ന് 18 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. മലപ്പുറത്ത് 7 പേരും തിരുവനന്തപുരത്തും കോട്ടയത്തും മൂന്ന് പേരും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഓരോരുത്തര്‍ വീതവും നെഗറ്റീവ് ആയി.

ശനിയാഴ്ച്ചയും സംസ്ഥാനത്ത് അഞ്ച് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+