Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് 5 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി, 1450 പേര്‍ കൂടി ആശുപത്രിയില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6000ത്തിലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മറ്റിടങ്ങളിലെല്ലാം രോഗ വ്യാപനം കുറവുണ്ടെങ്കിലും കേരളത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ ആശങ്ക. ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ (കണ്ടൈന്‍മെന്റ് വാര്‍ഡ് 4), പത്തനംതിട്ട ജില്ലയിലെ പെരുമറ്റം (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (6, 7, 9, 10), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (9, 26, 38), മലമ്പുഴ (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

കേരളത്തില്‍ ഇന്ന് 6036 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. 20 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3607 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 7, കോഴിക്കോട് 6, എറണാകുളം, തൃശൂര്‍, പാലക്കാട് 3 വീതം, വയനാട് 2, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,289 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1453 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+