വാളയാറില്‍ കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു
പാലക്കാട്: വാളയാറില്‍ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. കോയമ്പത്തൂര്‍ കുനിയമുത്തൂർ സ്വദേശികളാണ് മരിച്ച അഞ്ച് പേരും. അപകടത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു.
12 പേരുമായി കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഓമ്നി വാന്‍ കണ്ടെയ്നര്‍ ലോറി തിരിക്കുന്നതിനിടയില്‍ ലോറിയുടെ പുറകിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ദേശീയ പാതയില്‍ വാളയാറിനടുത്ത് പതിനാലാം മൈലില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ പെട്ട എല്ലാവരേയും ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വാന്‍ ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ എട്ടുപേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications