കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ അഞ്ച് പ്രതികള്‍ അറസ്റ്റില്‍

  • By Neethu
Google Oneindia Malayalam News

കൊച്ചി: യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. രണ്ടര മാസം മുന്‍പ് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ എത്തിയ യുവതിയെയാണ് അഞ്ച് യുവാക്കള്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിച്ചത്.

ഫോര്‍ട്ട് കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രസ്റ്റി(18), പട്ടാളം റോഡില്‍ അല്‍ത്താഫ്(20), വെളി സ്വദേശി ഇജാസ്(20), ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു(20),ഫിഷര്‍മെന്‍ കോളനിയില്‍ അപ്പു(20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

rape-sex-girl-women-600

യുവാവിനൊപ്പം കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ എത്തിയ യുവതിയെ യുവാക്കള്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും കൊല്ലുമെന്നും ഭീഷണിയുണ്ടായിരുന്നു.

യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് നിരന്തരം പണത്തിന് വേണ്ടിയുള്ള ഭീഷണി തുടര്‍ന്നപ്പോഴാണ് യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയെക്കുറിച്ച് പുറം ലോകം അറിയുമെന്ന ഭയത്തിലാണ് ഇത്രനാള്‍ പോലീസില്‍ പരാതിപ്പെടാതിരുന്നതെന്നും യുവാവ് പറഞ്ഞു.

സംഘം ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുതത്തിയാണ് പോലീസ് ഇവരെ പിടിക്കൂടിയത്. ഇവരില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു.

English summary
5 victims arrested by police for raping a woman in home stay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X