5 വർഷങ്ങൾക്കിപ്പുറം... സര്‍ക്കാരും സിനിമാ രംഗവും എന്ത് ചെയ്തു? ചോദ്യമുയർത്തി ഡബ്ല്യൂസിസി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് 5 വര്‍ഷം പിന്നിട്ടിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ രംഗത്തോടും ചോദ്യങ്ങള്‍ ഉയര്‍ത്തി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. അതിജീവിതയ്ക്ക് വേണ്ടി സര്‍ക്കാരും സിനിമാ രംഗവും എന്ത് ചെയ്തു എന്നുളള ചോദ്യമാണ് ഡബ്ല്യൂസിസി ഉയര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയിലാണ് ഡബ്ല്യൂസിസിയുടെ കുറിപ്പ്.
2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക ആക്രമണത്തേയും തട്ടിക്കൊണ്ട് പോക്കിനേയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു. 5 വര്‍ഷങ്ങള്‍ക്കിപ്പുറം... ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാരും അധികാരികളും എന്ത് ചെയ്തു? അതിജീവിച്ച സ്ത്രീയുടെ നീതിക്ക് വേണ്ടിയുളള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു ? എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരുത്തരും എന്ത് ചെയ്തു ? എന്നാണ് ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

2017 ഫെബ്രുവരി 17ന് ആണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുളള സംഘം നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഫെബ്രുവരി 18ന് നടിയുടെ ഡ്രൈവറായ മാര്‍ട്ടിന്‍ പിടിയിലായി. ഫെബ്രുവരി 19ന് പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരും ഫെബ്രുവരി 20ന് മൂന്നാമനും പിടിയിലായി. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ
ജയിലില്‍ വെച്ച് പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്തിന് പിന്നാലെയാണ് താരത്തെ പോലീസ് രണ്ട് തവണ ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഞ്ജു വാര്യര്‍ ആണ് ഈ സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചത്. ലൈംഗിക പീഡനത്തിന് കൊട്ടേഷന്‍ നല്‍കുക എന്നുളള രാജ്യത്തെ തന്നെ ആദ്യത്തെ സംഭവം ആയാണ് നടി ആക്രമിക്കപ്പെട്ട കേസിനെ വിലയിരുത്തുന്നുന്നത്. നടി കൂടി അംഗമായ താരസംഘടന അമ്മ ദിലീപിന് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് പാര്‍വ്വതി തിരുവോത്ത് അടക്കമുളള ഒരു കൂട്ടം നടിമാര്‍ ചേര്‍ന്ന് വനിതാ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുന്നത്.












Click it and Unblock the Notifications