കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 ദിവസംകൊണ്ട് 50,000 തൊഴിലവസരങ്ങള്‍, കൊവിഡ് മൂലമുള്ള തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് പകര്‍ച്ചവ്യാധി സാമ്പത്തിക പ്രതിസന്ധി ഭീതിജനകമായ രീതിയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിലൂടെ 100 ദിവസംകൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

covid

1000 ആളുകള്‍ക്ക് 5 എന്ന തോതില്‍ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി ലോക്ഡൗണിനു മുന്നേ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സംഭവവികാസങ്ങള്‍ ഇതിന് വിലങ്ങുതടിയായി. ഈ സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ നൂറു ദിവസം കൊണ്ട് കാര്‍ഷികേതര മേഖലകളില്‍ സൃഷ്ടിക്കുന്നത്.

ഏതൊക്കെ മേഖലകളില്‍ ഏതെല്ലാം ഏജന്‍സികളുടെ മുന്‍കൈയിലാണ് ഈ തൊഴിലവസരങ്ങള്‍ എന്നതു സംബന്ധിച്ച് സൂക്ഷ്മവും വിശദവുമായ രേഖ തയ്യാറാക്കി. അതുപ്രകാരം 50,000 തൊഴില്‍ അവസരങ്ങള്‍ എത്തില്‍ നിന്ന് വ്യത്യസ്തമായി 95,000 തൊഴിലവസരങ്ങള്‍ അടിയന്തിരമായി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ചില സ്‌കീമുകള്‍ പൂര്‍ത്തിയാകുന്നതിന് കാലതാമസം ഉണ്ടായേക്കാം. എന്നാല്‍ എത്ര ചുരുങ്ങിയാലും 50,000 തൊഴിലവസരങ്ങള്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ സൃഷ്ടിക്കുമെന്ന് ഉറപ്പു നല്‍കുന്നു.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസവും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ പോര്‍ട്ടല്‍ ആരംഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 18600 പേര്‍ക്ക് തൊഴില്‍ നല്‍കും. സ്ഥിര- താല്‍ക്കാലിക- കരാര്‍ നിയമനങ്ങള്‍ ഇതില്‍ പെടും. 42 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ 1178 സ്ഥിരം നിയമനങ്ങളും 342 താല്‍ക്കാലിക നിയമനങ്ങളും 241 കരാര്‍ നിയമനങ്ങളും അടക്കം 1761 നിയമനങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൃഷി വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന പരിപാടികളിലൂടെ 230 പേര്‍ക്കും കാര്‍ഷിക യന്ത്രവല്‍ക്കരണ കര്‍മ്മസേനകള്‍ വഴി കുറഞ്ഞത് 1000 പേര്‍ക്കും തൊഴില്‍ നല്‍കും. ഐ ടി പാര്‍ക്കുകളിലും സ്റ്റാര്‍ട്ട്അപ്പുകളിലുമായി വരുന്ന 100 ദിവസത്തിനുള്ളില്‍ 2500 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. വ്യവസായ സേവന മേഖലകള്‍ കേന്ദ്രീകരിച്ച് വേതനാധിഷ്ഠിത തൊഴിലോ സ്വയം തൊഴിലോ ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി കുടുംബശ്രീ വഴി നടപ്പാക്കും. 100 ദിവസം കൊണ്ട് 15441 പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
50,000 jobs in 100 days, CM says unemployment due to Covid will be solved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X