കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയിലെത്തുന്ന 50 % സുഗന്ധവൃഞ്ജനങ്ങളിലും വിഷാശം; ആശ്വാസം അരിയിലും ഗോതമ്പിലും, പരിധി കവിഞ്ഞില്ല

Google Oneindia Malayalam News

Recommended Video

cmsvideo
Kerala Karshika Sarvakashala report Says 50 Percent Of Spices In Kerala Are Toxic

കോട്ടയം: സംസ്ഥാനത്ത് വില്‍ക്കുന്ന അമ്പത് ശതമാനം സുഗന്ധവൃഞ്ജനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ വിഷാംശം . കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗേവഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ വിപണിയില്‍ നിന്നും കര്‍ഷകരില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ നേരിട്ട് ശേഖരിച്ചാണ് പഠനം നടത്തിയത്.

സമാനമായ രീതിയില്‍ പച്ചക്കറികളിലും പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്‍റെയെല്ലാം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. കേരളത്തിന് പുറത്ത് കൃഷി ചെയ്ത് വിപണിയിലേക്ക് എത്തുന്ന ജീരകത്തിലും പെരുംജീരകത്തിലുമാണ് ഏറ്റവും കൂടുതല്‍ കീടനാശിനി അംശം കണ്ടെത്തിയത്. അതേസമയം, കേരളത്തില്‍ കൃഷി ചെയ്യുന്ന ഏലം എന്നിവയില്‍ കീടനാശിനി കണ്ടെത്തിയില്ല. പുറത്ത് നിന്ന് എത്തുന്ന അരി, ഗോതമ്പ് എന്നിവയിലും പരിധിയില്‍ കവിഞ്ഞ വിഷാംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

zzs

പച്ചക്കറികളിലും വലിയ തോതില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. വിവിധിയിടങ്ങളില്‍ നിന്നും ശേഖരിച്ച കറിവേപ്പിലയില്‍പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇവയില്‍ അധികവും കൃഷിക്ക് ശുപാര്‍ശ ചെയ്യാത്ത കീടനാശിനിയാണ്. അതേസമയം കേരളത്തിലെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച കറിവേപ്പിലയില്‍ കീടനാശിനിയില്ല.

അങ്ങനെയങ്ങ് വിടില്ല, വിമതരെ പൂട്ടും: കര്‍ണാടകയില്‍ ഒരു മുഴം മുന്‍പേ നീട്ടിയെറിഞ്ഞ് കോണ്‍ഗ്രസ്അങ്ങനെയങ്ങ് വിടില്ല, വിമതരെ പൂട്ടും: കര്‍ണാടകയില്‍ ഒരു മുഴം മുന്‍പേ നീട്ടിയെറിഞ്ഞ് കോണ്‍ഗ്രസ്

സംസ്ഥാനത്തെ കൃഷിയടങ്ങളില്‍ നിന്ന് ശേഖരിച്ച 257 പച്ചകളില്‍ 20 ശതമാനത്തിലാണ് പരിധിയിലും കവിഞ്ഞ കീടനാശിനി അംശം അടങ്ങിയതായി കണ്ടെത്തിയത്. എന്നാല്‍ ബീറ്റ്റൂട്ട്, വയലറ്റ് കാബേജ്, കാരറ്റ്, കപ്പ, ചേപ്പ്, ഇഞ്ചി, നെല്ലിക്ക, മാങ്ങ, ചേമ്പ്, ഏത്തപ്പഴം, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, തണ്ണിമത്തന്‍, പേരയ്ക്ക, ഉലുവ തുടങ്ങിയ ഇരുപതോളം ഇനങ്ങളില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ല എന്നതും ആശ്വാസകരമാണ്.

പുരുഷ ലൈംഗികത്തൊഴിലാളികളെ സ്വാധീനിക്കാന്‍ ലഹരി വാഗ്ദാനം; ഇന്ത്യന്‍ വംശജനായ എംപിക്ക് സസ്പെന്‍ഷന്‍പുരുഷ ലൈംഗികത്തൊഴിലാളികളെ സ്വാധീനിക്കാന്‍ ലഹരി വാഗ്ദാനം; ഇന്ത്യന്‍ വംശജനായ എംപിക്ക് സസ്പെന്‍ഷന്‍

English summary
50% of spices sold in kerala are toxic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X