• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംസ്ഥാനത്ത് ഷോപ്പിങ്ങ് കോംപ്ലക്സുകളിൽ പകുതി കടകൾ തുറക്കാം!! ബാർബർ ഷോപ്പുകൾക്കൾക്കും തുറക്കാൻ അനുമതി

തിരുവനന്തപുരം; രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയതോടെ സംസ്ഥാനത്തും പുതിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചു . ദേശീയ തലത്തിൽ ബാധകമായ നിയന്ത്രണങ്ങളും ഇളവുകളും കേരളത്തിലും നടപ്പാക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ഇളവുകൾ പ്രകാരം ജില്ലയ്ക്ക് അകത്തെ പൊതുഗതാഗതം അനുവദിക്കും.

വാണിജ്യ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാം. എന്നാൽ മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ 50 ശതമാനം കടകൾ തുറന്ന് പ്രവർത്തിക്കാനും അനുമതി ഉണ്ട്. മറ്റ് ഉളവുകൾ ഇങ്ങനെ

 ബാർബർ ഷോപ്പുകൾ പ്രവർത്തിക്കാം

ബാർബർ ഷോപ്പുകൾ പ്രവർത്തിക്കാം

ഏത് ദിവസം ഏത് കട തുറക്കണം എന്നത് ആ ഷോപ്പിംഗ് കോംപ്ലക്‌സിലെ കൂട്ടായ്മ ചേര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. എസി ഒഴിവാക്കി ബാര്‍ബര്‍ ഷോപ്പ് ബ്യൂട്ടി പാർത്തിക്കാം. രണ്ട് പേരില്‍ കൂടുതല്‍ കാത്ത് നില്‍ക്കാന്‍ പാടില്ല. ഒരേ ടവ്വല്‍ പലര്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. ഉപഭോക്താക്കൾ തന്നെ ടവ്വല്‍ കൊണ്ട് വരണം.

 നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല

നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല

വാഹനങ്ങളില്‍ ജില്ലക്കകത്തുള്ള പൊതുഗതാഗതം, യാത്രക്കാര്‍ നിന്ന് കൊണ്ട് യാത്ര ചെയ്യുന്നത് അനുവദിക്കില്ല. ജില്ലക്കുള്ളിലെ വാഹനങ്ങളുടേയും ആളുകളുടേയും സഞ്ചാരത്തില്‍ തടസ്സങ്ങളുണ്ടാവില്ല. അന്തര്‍ജില്ലാ യാത്രകളില്‍ പൊതുഗതാഗതമില്ല അല്ലാത്ത യാത്രകള്‍ ആവാം. രാവിലെ 7മുതല്‍ വൈകീട്ട് 7 വരെയാണ് ഇത്. ഇവര്‍ ഐഡി കാര്‍ഡ് കൈയ്യില്‍ കരുതേണ്ടതാണ്.

 കണ്ടെയ്ൻമെന്റ് സോണുകളിൽ

കണ്ടെയ്ൻമെന്റ് സോണുകളിൽ

അവശ്യസര്‍വ്വീസുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമയ പരിധി ഇല്ല. ഇലക്ട്രീഷ്യന്‍മാര്‍, ടെക്‌നീഷ്യന്മാര്‍ എന്നിവര്‍ ഔദ്യോഗിക ഐഡികാര്‍ഡിന്റെ കോപ്പി കൈയ്യില്‍ കരുതണം. അവശ്യ സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല. ജോലി ആവശ്യങ്ങള്‍ക്ക് ദുരെയുള്ള ജില്ലകകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക പാസ് കൈയ്യില്‍ കരുതേണ്ടതാണ്. കണ്ടൈന്‍മെന്റ് സോണുകളില്‍ പ്രവേശനത്തിന് പ്രത്യേക നിരീക്ഷണങ്ങള്‍ ഉണ്ടാവും.

 അന്തർജില്ലാ യാത്രാ അനുമതി

അന്തർജില്ലാ യാത്രാ അനുമതി

അനുവദനീയമായ പ്രവര്‍ത്തികള്‍ക്ക് പുറമേ ലോക്ക് ഡൗണ്‍ മൂലം ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ട് വരുന്നതിനും മറ്റ് ജില്ലകളില്‍ പെട്ടുപോയ ജോലിക്കാര്‍ക്ക് വീടുകളില്‍ പോവുന്നതിനും അനുമതി ഉണ്ട്. അടിയന്താരവശ്യങ്ങള്‍ക്ക് അന്തര്‍ജില്ലാ യാത്ര അനുമതി.

 ഇരുചക്ര വാഹനങ്ങളിൽ

ഇരുചക്ര വാഹനങ്ങളിൽ

‌സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി ഉള്‍പ്പടെയുള്ളവയില്‍ ഡ്രൈവര്‍ക്ക് പുറമേ 2 പേരാണ് യാത്ര ചെയ്യേണ്ടത്. കുടുംബമാണെങ്കില്‍ മൂന്ന് പേര്‍. ഓട്ടോയില്‍ രണ്ട് പേര്‍ (ഡ്രൈവര്‍ ഉള്‍പ്പടെ) കുടുംബമാണെങ്കില്‍ മൂന്ന് പേര്‍. ഇരുചക്ര വാഹനത്തില്‍ കുടുംബമാണെങ്കില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കും.

 14 ദിവസത്തെ ക്വാറന്റീൻ

14 ദിവസത്തെ ക്വാറന്റീൻ

വിവിധ സോണുകളിലെ കണ്ടന്‍മൈന്റെ സോണിലേക്കും അതിന് പുറത്തേക്കും യാത്ര അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ എത്തിച്ചേരുമ്പോള്‍ 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കണം. എന്നാല്‍ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഉള്ള യാത്രകള്‍ അവര്‍ക്ക് ബാധകമല്ല.65നു മുകളഇല്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍,10 വയസ്സിന് താഴെയുള്ള കുട്ടികള്‍, അടിയന്തര ചികിത്സാ അവശ്യങ്ങള്‍ ഒഴികേയഉള്ളവര്‍ വീട്ടില്‍ കഴിയണം.

 ഓൺലൈൻ ഡെലിവറി

ഓൺലൈൻ ഡെലിവറി

ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുടെ വിതരണം 9 മണി വരെ ആകാം. എന്നാല്‍ 10 മണി വരെ ഓണ്‍ലൈന്‍ ഡെലിവറി അനുവദിക്കും. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാകുന്ന മുറയ്കക്് പാഴ്‌സല് സര്‍വ്വീസ് തുറക്കാം. ആഹാരവിതരണത്തിനും, മദ്യ വിതരണത്തിനും നിബന്ധനകള്‍ ബാധകമാണ്.

ഈ സംവിധാനം നിലവില്‍ വരുന്ന ദിനങ്ങളില്‍ ക്ലബ്ബുകളില്‍ 5-ല്‍ കൂടുതല് ആളുകൾ ഇല്ല എന്ന് ഉറപ്പാക്കി ആളുകൾക്ക് മദ്യവും ഭക്ഷണവും പാഴ്‌സലായി വിതരണം ചെയ്യാം.

 കള്ളുഷാപ്പുകളിൽ

കള്ളുഷാപ്പുകളിൽ

ക്ലബ്ബുകളില്‍ അംഗങ്ങൾ അല്ലാത്തവര്‍ പ്രവേശിക്കരുത്. കള്ളുഷാപ്പുകളിൽ നിലവില്‍ ഉള്ള വ്യവസ്ഥഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാം. സര്‍ക്കാന്‍ ഓഫീസുകളില്‍ 50% പേര്‍ ഹാജരാവണം. ശേഷിക്കുന്നവര്‍ വീട്ടിലിരുന്ന ജോലി ചെയ്യണം. ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഓഫീസിലെത്താം.

cmsvideo
  ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ മാത്രം അനുമതി | Oneindia Malayalam
   വിവാഹ ചടങ്ങുകൾക്ക്

  വിവാഹ ചടങ്ങുകൾക്ക്

  ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. തൊട്ടടുത്ത ജില്ലകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയില്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റ് ജില്ലകളില്‍ നിന്ന് സ്ഥിരമായി യാത്ര ചെയ്യുന്ന ഓഫീസുകള്‍ ഉണ്ടെങ്കില്‍ മേലുദ്യോഗസ്ഥന്റെ സാക്ഷ്യ പത്രം ആവശ്യമാണ്.വിവാഹ ചടങ്ങുകൾ പരമാവധി 50 പേരെ ഉൾപ്പെടുത്തിയും അനുബന്ധ ചടങ്ങുകൾ 10 പേരെ മാത്രം. മരണാനന്ത ചടങ്ങുകൾക്ക് പത്ത് പേർ മാത്രം. കണ്ടെയ്ൻമെന്റ് സോണുകളൽ പ്രത്യേക ശ്രദ്ധ ചെലുത്താനും നിയന്ത്രണങ്ങൾ നടപ്പാക്കാനും അധികാരികൾ ശ്രദ്ധിക്കണം .

  English summary
  50 percentage shops in shoping complex can open says CM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X