കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിതകര്‍മ്മസേനക്ക് 50 രൂപ കൊടുക്കണം, ഇല്ലെങ്കില്‍ 5000 വരെ പിഴ; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: വീടുകളിലേയും സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഹരിതകര്‍മ്മ സേനക്ക് ഫീസ് നല്‍കണം എന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കണം എന്നും യൂസര്‍ ഫീ പിരിക്കാന്‍ നിയമമില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

തദ്ദേശസ്ഥാപനത്തിനുള്ള തുക നല്‍കാതിരുന്നാല്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അടക്കമുള്ളവ നല്‍കാതിരിക്കാനാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

1

പ്ലാസ്റ്റിക് മാലിന്യം സേനയ്ക്ക് കൈമാറാത്തവര്‍ക്കും യൂസര്‍ ഫീ നല്‍കാത്തവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10000 മുതല്‍ 50000 രൂപ വരെ പിഴ ചുമത്താനാണ് നീക്കം. ഇതിനായി ബൈലോയിലൂടെ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി ഹരിത കര്‍മ്മസേനക്ക് 50 രൂപ നല്‍കേണ്ടതില്ല എന്ന തരത്തില്‍ വ്യാപകമായ പ്രചരണമുണ്ടായിരുന്നു.

വിവാഹചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച 60 ഓളം പേര്‍ക്ക് ശാരീരിക അസ്വസ്ഥത; ഭക്ഷ്യവിഷബാധയെന്ന് ഡിഎംഒവിവാഹചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച 60 ഓളം പേര്‍ക്ക് ശാരീരിക അസ്വസ്ഥത; ഭക്ഷ്യവിഷബാധയെന്ന് ഡിഎംഒ

2

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകര്‍മ്മസേനയ്ക്ക് ഫീസടച്ച രസീത് നിര്‍ബന്ധമില്ല എന്ന് കാണിച്ചായിരുന്നു പ്രചരണം. എന്നാല്‍ ഹരിതകര്‍മ്മ സേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ട് എന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

കുഞ്ഞാപ്പ ലൈനിലേക്ക് കോണ്‍ഗ്രസും.. ഇനി എംഎല്‍എയായി സേവിക്കാം; സംസ്ഥാനത്തേക്ക് മടങ്ങാന്‍ ഏഴ് എംപിമാര്‍കുഞ്ഞാപ്പ ലൈനിലേക്ക് കോണ്‍ഗ്രസും.. ഇനി എംഎല്‍എയായി സേവിക്കാം; സംസ്ഥാനത്തേക്ക് മടങ്ങാന്‍ ഏഴ് എംപിമാര്‍

43

മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. വേണ്ടത്ര അവധാനതയില്ലാതെ വിവരാവകാശ രേഖക്ക് മറുപടി നല്‍കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിത കര്‍മ്മസേനക്ക് 50 രൂപ കൊടുക്കേണ്ടതില്ല എന്ന പ്രചരണത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

സ്വര്‍ണവും പണവും കൈയിലെത്തും, ഒറ്റരാത്രിയില്‍ കോടീശ്വരനായേക്കാം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞുസ്വര്‍ണവും പണവും കൈയിലെത്തും, ഒറ്റരാത്രിയില്‍ കോടീശ്വരനായേക്കാം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു

4

30890 ഹരിത കര്‍മ്മേസനാംഗങ്ങളാണ് കേരളത്തില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 5,515 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ആണ് ഹരിത കര്‍മ്മ സേന വഴി നീക്കിയത്. ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക് ഹരിത കര്‍മ്മസേനയ്ക്ക് നല്‍കണം എന്നും യൂസര്‍ഫീയും കൊടുക്കണം എന്നുമാണ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് പറയുന്നത്.

English summary
50 rupees should be paid to Haritakarma Sena for collecting waste from houses and institutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X