കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്ട്രേലിയയിൽ‌ പരിഭ്രാന്തി പരത്തിയ സ്ട്രോബറി സൂചികളുടെ ചുരുളഴിയുന്നു, 50കാരി അറസ്റ്റിൽ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
സ്ട്രോബറി സൂചികളുടെ ചുരുളഴിയുന്നു | Oneindia Malayalam

സിഡ്നി: ഓസ്ട്രേലിയയിൽ പരിഭ്രാന്തി പരത്തിയ സ്ട്രോബറി പഴങ്ങൾക്ക് പിന്നിൽ 50 കാരിയെന്ന് കണ്ടെത്തൽ. ഓസ്ട്രേലിയയിൽ സ്ട്രോബറി പഴങ്ങൾക്കിടയിൽ നിന്നും തയ്യൽ സൂചികൾ കണ്ടെത്തിയ സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 50കാരിയേയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തയ്യൽ സൂചികൾ നിറച്ച സ്ട്രോബറി പഴം കഴിച്ച് നിരവധി പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. കുറ്റക്കാരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സർക്കാർ വലിയൊരു തുകയാണ് ക്വീൻസ്ലാൻഡ് ഭരണകൂടം പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്. സംഭവം ഇങ്ങനെ;

 സ്ട്രോബറിയിൽ തയ്യൽ സൂചി

സ്ട്രോബറിയിൽ തയ്യൽ സൂചി

സെപ്റ്റംബർ മാസത്തിൽ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിച്ച സ്ട്രോബറി പഴങ്ങൾക്കുള്ളിൽ നിന്നുമാണ് തയ്യൽ സൂചികൾ ലഭിച്ചത്. സൂപ്പർ മാർക്കറ്റുകളിൽ പ്ലാസ്റ്റിക് ബോക്സുകളിൽ വിറ്റഴിച്ച പഴങ്ങളിൽ നിന്നുമാണ് സൂചികൾ കണ്ടെത്തിയത്. അയൽരാജ്യമായ ന്യൂസിലൻഡിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സ്ട്രോബറിക്ക് പുറമെ ആപ്പിളിലും, മാമ്പഴത്തിലും തയ്യൽ സൂചികൾ കണ്ടെത്തിയത് രാജ്യത്താകമാനം ആശങ്ക സൃഷ്ടിച്ചിരുന്നു.

ആദ്യ സംഭവം

ആദ്യ സംഭവം

സൂപ്പർ മാർക്കറ്റിൽ നിന്നും സ്ട്രോബറി വാങ്ങികഴിച്ചയാളെ അസഹനീയമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നാട്ടുകാരും ഒപ്പം അധികൃതരും ആശങ്കയിലാവുകയായിരുന്നു.

കർഷകർക്ക് തിരിച്ചടി

കർഷകർക്ക് തിരിച്ചടി

ജനങ്ങൾക്കിടയിൽ സൂചിപ്പേടി പടർന്നതോടെ രാജ്യത്തെ സ്ട്രോബറി വിൽപ്പന കുത്തനെ കുറഞ്ഞിരുന്നു. ടൺ കണക്കിന് സ്ട്രോബറി പഴങ്ങളാണ് കർഷകർ നശിപ്പിച്ച് കളഞ്ഞത്. സർക്കാരിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി സർക്കാരും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. കർഷക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര സഹായമായി 10 ലക്ഷം ഡോളർ പ്രഖ്യാപിച്ചു. സ്ട്രോബറി പേടി ഇല്ലാതാക്കാനായി പ്രത്യേക ക്യാംപെയിനുകളും രാജ്യത്ത് സംഘടിപ്പിച്ചു.

നിയമം കർശനമാക്കി

നിയമം കർശനമാക്കി

ഭക്ഷണത്തിൽ മായം കലർത്തുന്നവർക്ക് പത്ത് വർഷം തടവായിരുന്നു ഓസ്ടട്രേലിയയിലെ ശിക്ഷ. സ്ട്രോബറിയിലെ തയ്യൽ സൂചികൾ പരിഭ്രാന്തി പരത്തിയസംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത് 15 വർഷമായി ഉയർത്തിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ഭീകരവാദത്തിന് തുല്യാമാണെന്നായിരുന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞത്. കുറ്റക്കാർക്കെതിരെ വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

52കാരി

52കാരി

സമഗ്രവും സങ്കീർണവുമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. വിവിധ ഏജൻസികളെ ഏകോപിപ്പിച്ചായിരുന്നു അന്വേഷണം. അറസ്റ്റിലായ സ്ത്രീയെ തിങ്കളാഴ്ച ബ്രിസ്ബെയിൻ കോടതിയിൽ ഹാജരാക്കും. സ്ട്രോബറി പഴത്തിൽ സൂചി നിറയ്ക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്താണെന്നുള്ള കാരണം പോലീസ് പുറത്തുവിട്ടിട്ടില്ല.

അഭിമന്യൂവിന്റെ സ്വപ്നം പൂവണിയിച്ച് പാർട്ടിയും നാടും.. ഗംഭീരമായി കൗസല്യയുടെ വിവാഹംഅഭിമന്യൂവിന്റെ സ്വപ്നം പൂവണിയിച്ച് പാർട്ടിയും നാടും.. ഗംഭീരമായി കൗസല്യയുടെ വിവാഹം

നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിൽ ഒളിവിൽ, ഒളിത്താവളം മാറുന്നുനെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിൽ ഒളിവിൽ, ഒളിത്താവളം മാറുന്നു

English summary
50-Year-Old Woman Arrested Over Australia Strawberry Needle Scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X