• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉമ്മൻചാണ്ടിയുടെ ആ പ്രത്യേകത വെളിപ്പെടുത്തി മമ്മൂട്ടി, വിയോജിപ്പ് ഒരു കാര്യത്തിൽ; അത് പറയാറുമുണ്ട്..!

കൊച്ചി: കേരളനിയമസഭയില്‍ 50 വര്‍ഷം തികയ്ക്കുന്ന മുന്‍ മുഖ്യമന്ത്രിക്ക് ആശംസയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. കേര ഒരേ മണ്ഡലത്തില്‍ നിന്നു തന്നെ ആവര്‍ത്തിച്ച് നിയമസഭയില്‍ എത്തുകയും സഭയില്‍ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയും ചെയ്യുകയെന്നത് ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വം പേര്‍ക്ക് മാത്രം സാധ്യമായിട്ടുള്ള കാര്യമാണെന്നും ആ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇപ്പോഴിതാ ഉമ്മന്‍ചാണ്ടിയുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി.

cmsvideo
  ഒന്നുലഞ്ഞുപോയോ എന്ന് ആശങ്കപ്പെടുമ്പോഴെല്ലാം ഞാന്‍ വിളിക്കും | Oneindia Malayalam
  കേരളം കണ്ടുനിന്ന വളര്‍ച്ച

  കേരളം കണ്ടുനിന്ന വളര്‍ച്ച

  ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉമ്മന്‍ചാണ്ടി നിയമസഭയിലുണ്ട്. കേരളം കണ്ടുനിന്ന വളര്‍ച്ചയാണ് അദ്ദേഹത്തിന്റേത്. ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരിലെ വിലയിരുത്താന്‍ ഞാന്‍ ആളല്ലെന്ന് മമ്മൂട്ടി പറയുന്നു. അദ്ദേഹമെന്ന സുഹൃത്തിന് ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ സുഹൃത്തിന്റെ വളര്‍ച്ചയില്‍ ഞാന്‍ ആഹ്ലാദിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

  എത്രയോ കൂടിച്ചേരലുകള്‍

  എത്രയോ കൂടിച്ചേരലുകള്‍

  അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റ മൂന്നാം നാള്‍ കൊച്ചിയില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. അന്ന് ഉച്ചയൂണ് കഴിക്കാന്‍ പനമ്പിള്ളി നഗറിലേക്കുള്ള ഞങ്ങളുടെ വീട്ടിലേക്കാണ് വന്നത്. അങ്ങനെ ഒരു ഔപചാരികതയുമില്ലാതെ എത്രയോ കൂടിച്ചേരലുകള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ടെന്ന് മമ്മൂട്ടി പറയുന്നു. രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കപ്പുറമുള്ള ഒരു സ്‌നേഹബന്ധം ഞങ്ങള്‍ തമ്മിലുണ്ടെന്ന് മമ്മൂട്ടി പറയുന്നു.

  ഏറ്റവും വലിയ പ്രത്യേകത

  ഏറ്റവും വലിയ പ്രത്യേകത

  ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകതയും മമ്മൂട്ടി വെളിപ്പെടുത്തി. സാധാരണത്വമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലളിതമായ സാധാരണത്വമാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്. എത്ര തിരക്കിനിടയിലും കാണാനോ വിളിച്ചാലോ അദ്ദേഹത്തെ കിട്ടാതിരുന്നിട്ടില്ല. എത്ര തിരക്കാണെങ്കിലും വിളിക്കാമെന്ന് അദ്ദേഹം പറയും. പിന്നാലെ വിളിക്കുകയും ചെയ്യുമെന്ന് മമ്മൂട്ടി പറയുന്നു.

  വിയോജിപ്പ്

  വിയോജിപ്പ്

  അദ്ദേഹത്തിനോട് വിയോജിപ്പ് തോന്നിയ ഒരു കാര്യത്തെ കുറിച്ചും മമ്മൂട്ടി തുറന്നുപറഞ്ഞു. സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ് മമ്മൂട്ടിക്ക് വിയോജിപ്പുള്ളത്. എപ്പോഴും കാണുമ്പോള്‍ അക്കാര്യം ഞാന്‍ ആവര്‍ത്തിച്ച് പറയാറുണ്ട്. ഞാന്‍ ദുബായിലുള്ള സമയത്ത്, അദ്ദേഹം അമേരിക്കയില്‍ ചികിത്സയ്ക്ക് പോയി അവിടേക്ക് മടങ്ങിയെത്തിയിരുന്നു. ഉടന്‍ തന്നെ മകള്‍ അച്ചു താമസിച്ചിരുന്ന വീട്ടില്‍ പോയി കണ്ടിരുന്നു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് അന്ന് മടങ്ങിയത്- മമ്മൂട്ടി പറഞ്ഞു.

   ധൈര്യമായി മുന്നോട്ടുപോകണം

  ധൈര്യമായി മുന്നോട്ടുപോകണം

  അദ്ദേഹം പൊതു ജീവിതത്തില്‍ നിന്ന് എപ്പോഴോ പിന്‍വലിഞ്ഞ് നില്‍ക്കുന്നതായി തോന്നിയിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. പിന്നോട്ട് മാറിനില്‍ക്കരുതെന്നും ധൈര്യമായി മുന്നോട്ട് പോകണമെന്നും പറഞ്ഞു. അങ്ങനെയുള്ള വി്‌ളികള്‍ ഏപ്പോഴുമുണ്ടാകാറുണ്ടെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിക്കുന്നു. ഒന്ന് ഉലഞ്ഞുപോയ സന്ദര്‍ഭങ്ങളിലാണ് കൂടുതലും വിളിച്ചിട്ടുള്ളതെന്നും മമ്മൂട്ടി പറയുന്നു.

  ഉമ്മന്‍ചാണ്ടിയുടെ ഏക ജയില്‍വാസം അതാണ്, കിടന്നത് 7 ദിവസം; സഹതടവുകാരനായതിന്‍റെ ഓര്‍മ്മ

  'മൊഞ്ചില്ലാത്ത എന്റെ കാലുകളും'; സദാചാര കോമരങ്ങൾക്ക് ചുട്ടമറുപടി,പ്രതിഷേധം ഏറ്റെടുത്ത് ഹരീഷ് പേരടിയും

  വിജയിച്ച ചരിത്രം മാത്രം; അത്യപൂര്‍വ്വം നിയമസഭാ സാമാജികരിലൊരാള്‍; ഉമ്മന്‍ചാണ്ടിയെ കുറിച്ച് പിണറായി

  English summary
  50 Years Of MLA Life: Megastar Mammootty Recalled his Cheerful Memories Of Oommen Chandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X