കാഞ്ഞങ്ങാട് സഹോദരങ്ങള്‍ ഗൃഹനാഥനെ കുത്തികൊന്നു; കാരണം കേട്ടാല്‍ ഞെട്ടും
പിന്നീട് പുതുവത്സരത്തലേന്ന് രാത്രി പതിനൊന്നോടെ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും കുമാരന് കുത്തേല്‍ക്കുകയുമായിരുന്നു.
കാഞ്ഞങ്ങാട്: ഗൃഹനാഥനെ കൊലപ്പെടുത്തിയ സഹോദങ്ങളേ പോലീസ് പിടിയില്‍. രാവണീശരത്ത് ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പാടിക്കാനത്തെ കുമാരനെ(50) സഹോദരങ്ങള്‍ കൊലപ്പെടുത്തിയത്. സഹോദരങ്ങളായ ശ്രീധരന്‍, പത്മനാഭന്‍, നാരായണന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പറമ്പില്‍ ബോര്‍വെല്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് കുമാരനും, മൂത്ത സഹോദരങ്ങളായ പത്മനാഭന്‍, രാഘവന്‍, ഇളയ സഹോദരങ്ങളാ നാരായണന്‍സ ശ്രീധരന്‍ എന്നിവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. പിന്നീട് പുതുവത്സരത്തലേന്ന് രാത്രി പതിനൊന്നോടെ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും കുമാരന് കുത്തേല്‍ക്കുകയുമായിരുന്നു.

മറ്റുള്ളവര്‍ക്കും
അക്രമത്തില്‍ കുമാരന്റെ ബാര്യ വത്സലയുടെ കഴുത്തിനും മകന്‍ പ്രസാദിനും പരിക്കേറ്റിരുന്നു.

ഭാര്യയും മകനും
മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന വത്സലയില്‍ നിന്നും പ്രസാദില്‍ നിന്നും പോലീസ് വിശദമായ മൊഴി എടുത്തു.

കൂടുതല്‍ വ്യക്തമാകൂ
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തമാക്കാനാവുകയുള്ളൂ എന്ന് കേസന്വേഷിക്കുന്ന ഹോസ്ദുര്‍ഗ് സിഐ സികെ സുനില്‍കുമാര്‍ പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജ്
കുമാരന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ് മോര്‍ട്ടം ചെയ്തു.












Click it and Unblock the Notifications