Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴുവില്‍ തെരുവ് നായ്ക്കളുടെ ആക്രമണം: 500 കോഴികളെ കടിച്ചുകൊന്നു

തൃശൂര്‍: തൃപ്രയാര്‍ പഴുവില്‍ ചാഴൂര്‍ റോഡിലെ കോഴിഫാം ആക്രമിച്ച് തെരുവ് നായ്ക്കള്‍ അഞ്ഞൂറ് കോഴികുഞ്ഞുങ്ങളെ കൊന്നു. ചാഴൂര്‍ റോഡിന് സമീപം മച്ചുംപുറത്ത് ബാബേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലെ കോഴികുഞ്ഞുങ്ങളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. പാല്‍വില്‍പ്പനക്കാരനാണ് ഫാമിനകത്ത് കോഴികുഞ്ഞുങ്ങളെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഈ സമയം എട്ട് തെരുവ് നായ്ക്കള്‍ ഫാമിനകത്ത് ഉണ്ടായിരുന്നു. നായ്ക്കളെ ഓടിച്ച് അവശേഷിച്ച കോഴികുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച പാല്‍വില്‍പ്പനക്കാരനെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ തിരിച്ചാക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ പിന്തിരിയുകയായിരുന്നു. ഫാമിന്റെ തെക്കുഭാഗത്തെ ഇരുമ്പുവല അകത്തിയാണ് തെരുവ് നായ്ക്കള്‍ അകത്തുകടന്നത്.

cock

മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് വാങ്ങിയ കോഴികുഞ്ഞുങ്ങള്‍ക്ക് നാല്‍പ്പത് ദിവസം പ്രായമുണ്ടായിരുന്നു. മൃഗാശുപത്രി മുഖേന ചാഴൂര്‍ പഞ്ചായത്തിന് വില്‍പ്പനക്കായി കൈമാറാന്‍ അഞ്ചുദിവസം മാത്രം ശേഷിക്കെയാണ് സംഭവം. അമ്പതിനായിരം രൂപ നഷ്ടമുണ്ടായതായി ഫാം ഉടമ ബാബേന്ദ്രന്‍ പറഞ്ഞു(ബൈറ്റ്) പഴുവില്‍ സെന്റര്‍, അകമ്പാടം പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമായിട്ട് മാസങ്ങളായി. പ്രദേശത്തെ വീടുകളില്‍ നിന്ന് കോഴികളെയും മറ്റും ഇവ ആക്രമിക്കുന്നത് പതിവാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോഴും പരിഹരിക്കപ്പെട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+