കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കാര്യങ്ങള്‍ കൈവിടുന്നു; ഇന്ന് പുതിയ 51 ഹോട്ട് സ്‌പോട്ടുകള്‍, മൊത്തം 397

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് രോഗം ആശങ്ക ഇരട്ടിയാക്കി കുത്തനെ വര്‍ധിച്ചു. ഇന്ന് 1000ത്തിലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായിട്ടാണ് കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 1000 കവിയുന്നത്. ഇന്ന് 51 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.

c

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8, 9), ഒളവണ്ണ (7), ഏറാമല (16), അഴിയൂര്‍ (എല്ലാ വാര്‍ഡുകളും), എടച്ചേരി (എല്ലാ വാര്‍ഡുകളും), കൊയിലാണ്ടി മുന്‍സിപ്പാലിറ്റി (32, 33, മുന്‍സിപ്പല്‍ ഏര്യയിലെ എല്ലാ ഹോട്ടലുകളും), ചെക്യാട് (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (17), ചേറോട് (7), പുതുപ്പാടി (6, 7, 8), പുറമേരി (എല്ലാ വാര്‍ഡുകളും), പെരുമണ്ണ (എല്ലാ വാര്‍ഡുകളും), പെരുവയല്‍ (11), മണിയൂര്‍ (എല്ലാ വാര്‍ഡുകളും), മൂടാടി (4, 5), വളയം (1, 11, 12, 13, 14), വാണിമേല്‍ (എല്ലാ വാര്‍ഡുകളും), വേളം (8), പാലക്കാട് ജില്ലയിലെ മുതുതല (എല്ലാ വാര്‍ഡുകളും), വിളയൂര്‍ (എല്ലാ വാര്‍ഡുകളും), പരുതൂര്‍ (എല്ലാ വാര്‍ഡുകളും), പട്ടിത്തറ (എല്ലാ വാര്‍ഡുകളും), കപ്പൂര്‍ (എല്ലാ വാര്‍ഡുകളും), ആനക്കര (എല്ലാ വാര്‍ഡുകളും), ചാലിശേരി (എല്ലാ വാര്‍ഡുകളും), നാഗലശേരി (എല്ലാ വാര്‍ഡുകളും), (എല്ലാ വാര്‍ഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാര്‍ഡുകളും), തിരുവനന്തപുരം ജില്ലയിലെ കല്ലറ (8, 9, 10, 11, 12), വെമ്പായം (1), പാങ്ങോട് (8), കൊല്ലയില്‍ (10), നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (29), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (20), പായിപ്പാട് (8, 9, 10, 11), തലയാഴം (1), തിരുവാര്‍പ്പ് (11), കണ്ണൂര്‍ ജില്ലയിലെ പരിയാരം (16), പാപ്പിനിശേരി (12), എറണാകുളം ജില്ലയിലെ ഏളൂര്‍ (2), ചേന്ദമംഗലം (9), കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം (14), നീലേശ്വരം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ പുനലൂര്‍ (എല്ലാ വാര്‍ഡുകളും), പൂതക്കുളം (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (1, 2), തൃശൂര്‍ ജില്ലയിലെ കൊടശേരി (3, 4), ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം നോര്‍ത്ത് (15, 19, 21), പത്തനംതിട്ട ജില്ലയിലെ കുളനട (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ (2, 6, 7, 17), പുതിഗെ (6), പീലിക്കോട് (11), തൃക്കരിപ്പൂര്‍ (1, 10, 14, 15), പുല്ലൂര്‍ പെരിയ (1, 6, 12), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), കോട്ടയം ജില്ലയിലെ മണര്‍ക്കാട് (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 397 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

English summary
51 new places designated as Coronavirus Hot spot in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X