മഴക്കെടുതി ഒഴിയുന്നു: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 51 പേര്‍ മാത്രം
പത്തനംതിട്ട: മഴക്കെടുതികളെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയവരില്‍ തുടരുന്നത് 51 പേര്‍ മാത്രം. മൂന്നു താലൂക്കുകളില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ഇവര്‍ കഴിയുന്നത്. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 21 പുരുഷന്മാരും സ്ത്രീകളും 7 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്.
തിരുവല്ല താലൂക്കില്‍ മൂന്നു ക്യാമ്പുകളിലായി എട്ടു കുടുംബങ്ങളിലെ 15 പുരുഷന്മാരും 11 സ്ത്രീകളും ഏഴ് ആണ്‍കുട്ടികളും ആറു പെണ്‍കുട്ടികളും ഉള്‍പ്പടെ 39 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പിലായി മൂന്നു കുടുംബങ്ങളിലെ മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പടെ എട്ടു പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പടെ നാലു പേരുമാണ് കഴിയുന്നത്.

Recommended Video
ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന നാലു പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായി 72 പേരുടെ വീടുകളാണ് ഭാഗികമായും തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. അടൂര്‍ 23, കോഴഞ്ചേരി 4, തിരുവല്ല 4, റാന്നി 11,കോന്നി 17, മല്ലപ്പള്ളി 13 വീടുകളാണ് ഭാഗീകമായി തകര്‍ന്നിട്ടുള്ളത്.
ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications