കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2002 കോടിയുടെ 55 പദ്ധതികൾക്ക് കിഫ്ബി അനുമതി; ഇതുവരെ അനുമതി നൽകിയത് 56393 കോടിയുടെ പദ്ധതി

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; 12 റെയിൽവേ മേൽപ്പാലങ്ങൾ ഉൾപ്പെടെ 2002.72 കോടിയുടെ 55 പദ്ധതിക്ക് കിഫ്ബി അനുമതി. ഇന്നു ചേർന്ന കിഫ്ബി എക്സിക്യുട്ടീവ്, ഗവേണിംഗ്ബോഡി യോഗത്തിലാണ് തിരുമാനം. വിവിധ വകുപ്പുകളിൻ കീഴിലായി ആകെ 56393.83 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് ഇതിനോടകം കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇവയിൽ 18240 കോടി രൂപയുടെ 396 പ്രവൃത്തികൾ/ടെണ്ടർ നടപടികളിലേയ്ക്ക് കടന്നു. 15936 കോടി രൂപ അടങ്കലുള്ള 331 പ്രവൃത്തികളുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. പദ്ധതി വിശദാംശങ്ങൾ ഇങ്ങനെ

വിവിധ റെയിൽ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിനായി (കാസർഗോഡ് തൃക്കരിപ്പൂർ (53.09 കോടി രൂപ), കൊല്ലം എസ്എൻ കോളേജ് (44.66 കോടി രൂപ), മഞ്ചേശ്വരം (40.40 കോടി രൂപ), കണ്ണൂർ പുന്നോൾ (38.56 കോടി രൂപ), മാവേലിക്കര കല്ലുമല (38.22 കോടി രൂപ), എറണാകുളം കുരീക്കാട് (36.89 കോടി രൂപ), കോഴിക്കോട് ടെമ്പിൾ റോഡ് (36.84 കോടി രൂപ), കൊല്ലം അയ്യപ്പക്ഷേത്രം (36.75 കോടി രൂപ), പാലക്കാട് മോരു ഗ്ലാസ് ഗേറ്റ് (33.19 കോടി രൂപ), കോഴിക്കോട് പയ്യോളി (28.57 കോടി രൂപ), കോഴിക്കോട് നെല്ലിയാടിക്കടവ് (28.39 കോടി രൂപ), ആലത്തൂർ (21.87 കോടി രൂപ)) 441.43 കോടി രൂപയുടെ 12 പദ്ധതികൾക്ക് അംഗീകാരം നൽകി.

thomas isaac

റോഡുകളുടെ നിർമ്മാണത്തിനായി (തിരുവമ്പാടി - ഇടത്തറ - മരിപ്പുഴ റോഡ് (77.11 കോടി രൂപ), രാമക്കൽമേട് - വണ്ണപ്പുറം റോഡ് (73.21 കോടി രൂപ), ഹോസ്ദുർഗ്ഗ് - പാണത്തോട് റോഡ് (59.94 കോടി രൂപ), വള്ളിത്തോട് - അമ്പായത്തോട് റോഡ് (50.47 കോടി രൂപ), അമ്മാനപ്പാറ - പാച്ചേനി - ചപ്പാരപ്പടവ് റോഡ് (44.24 കോടി രൂപ), കരുവന്നൂർ - കാട്ടൂർ റോഡ് (43.68 കോടി രൂപ), പത്തനംതിട്ട ഏഴംകുളം - കൈപ്പട്ടൂർ റോഡ് (41.18 കോടി രൂപ), തൃശ്ശൂർ പള്ളിക്കുന്ന് - ചിമ്മിനി ഡാം റോഡ് (39.49 കോടി രൂപ), ശ്രീകണ്ഠാപുരം - നടുവിൽ റോഡ് (31.91 കോടി രൂപ), പത്തനാട് - ഇടയരിക്കപ്പുഴ റോഡ് (29.20 കോടി രൂപ), ഏറ്റുമാനൂർ ടൗൺ റിംഗ് റോഡ് (21.84 കോടി രൂപ), കണിയാരം - ആറാട്ടുതറ റോഡ് (20.9 കോടി രൂപ)) 533.17 കോടി രൂപയുടെ 12 പദ്ധതികൾക്ക് അംഗീകാരം നൽകി.

പാലങ്ങളുടെ നിർമ്മാണത്തിനായി (അഴീക്കോട് - മുനമ്പം (140.01 കോടി രൂപ), പട്ടാമ്പി പാലം (30.86 കോടി രൂപ), ചേരിക്കൽ കോട്ടം പാലം (13.86 കോടി രൂപ), ചേന്ദമംഗലം - മാട്ടുപ്പുറം പാലം (11.36 കോടി രൂപ), കുളത്തുപ്പുഴ - അമ്പലക്കടവ് പാലം (11.22 കോടി രൂപ)) 207.31 കോടി രൂപയുടെ 5 പദ്ധതികൾക്ക് അംഗീകാരം നൽകി.

ആരോഗ്യ മേഖലയിൽ പേരാവൂർ താലൂക്ക് ആശുപത്രി (22.16 കോടി രൂപ), മലയിൻകീഴ് താലൂക്ക് ആശുപത്രി (15.25 കോടി രൂപ) എന്നിവയുടെ നിർമ്മാണങ്ങൾക്ക് 37.41 കോടി രൂപയുടെ അംഗീകാരം നൽകിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളേജ് (20.27 കോടി രൂപ), എംജി യൂണിവേഴ്സിറ്റി (50.28 കോടി രൂപ), തിരൂർ ഗവൺമെന്റ് കോളേജ് (7.73 കോടി രൂപ) എന്നിവയുടെ വികസനത്തിന് 78.28 കോടി രൂപ അനുവദിച്ചു. കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിവിധ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി 40.28 കോടി രൂപയും അനുവദിച്ചു.

പാലക്കാട് ജില്ലയിലെ പെരുമാട്ടി, പട്ടംചേരി, ഇലപ്പുള്ളി, നല്ലേപ്പള്ളി പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി 77.21 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.

തലശ്ശേരി ഹെറിറ്റേജ് പ്രോജ്ക്ട് (40.95 കോടി രൂപ), ആലപ്പുഴ ചെത്തി ബീച്ച് വികസനം (21.36 കോടി രൂപ), ആലപ്പുഴ കനാൽ വികസനം (അഞ്ചാംഘട്ടം) (14.38 കോടി രൂപ) ഉൾപ്പെടെ 76.69 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്ക് അംഗീകാരം നൽകി.

കൊട്ടരക്കര, ഈരാറ്റുപേട്ട, രാമനാട്ടുകര മുനിസിപ്പാലിറ്റികൾക്ക് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 25.33 കോടി രൂപയും മലപ്പുറം അബ്ദുൾ റഹ്മാൻ സാഹിബ് കൾച്ചറൽ കോംപ്ലക്സ് നിർമ്മാണത്തിന് 39.67 കോടി രൂപയും പൊന്നാനി നിള തീരം ഇൻഡോർ & അക്വാട്ടിക് കോംപ്ലക്സിന് 14.09 കോടി രൂപയും അനുവദിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മത്സ്യ മാർക്കറ്റുകളുടെ നവീകരണത്തിന് 13.97 കോടി രൂപയുടെ (പുത്തൻചന്ത, നടുക്കാട്, പനച്ചമൂട് - 8.92 കോടി രൂപ), (തങ്കശ്ശേരി, കടപ്പാക്കട, മൂന്നാംകുറ്റി - 5.05 കോടി രൂപ) പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

കോരയാർ മുതൽ വരട്ടയാർ വരെയുള്ള മൂലത്തറ വലതുകര കനാലിന്റെ വികസനത്തിനായി 255.18 കോടി രൂപയും പിണറായി പഞ്ചായത്തിലെ പാറപ്പുറത്ത് അഞ്ചരക്കണ്ടി നദിക്കു കുറുകെ റെഗുലേറ്റർ വിത്ത് ലോക്ക് (46.37 കോടി രൂപ), വടകരപ്പള്ളി - പാലത്തുള്ളി ചിറ്റൂർ പുഴയ്ക്കു കുറുകെയുള്ള റെഗുലേറ്റർ (19.84 കോടി രൂപ) എന്നിവയ്ക്ക് 66.21 കോടി രൂപയും അനുവദിച്ചു.

ജോസിനെ ചൊല്ലി ഇടത് മുന്നണിയില്‍ പോര് തുടങ്ങി; അതൃപ്തി പരസ്യമാക്കി മാണി സി കാപ്പന്‍ജോസിനെ ചൊല്ലി ഇടത് മുന്നണിയില്‍ പോര് തുടങ്ങി; അതൃപ്തി പരസ്യമാക്കി മാണി സി കാപ്പന്‍

കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രികൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി

'ഗാന്ധി ഭഗത് സിംഗിനെ തള്ളി പറഞ്ഞു'; 'മോദിയുടെ കുപ്രചരണം ഏറ്റുപിടിച്ച് ജലീലും ആഷിഖും',വിമർശനം'ഗാന്ധി ഭഗത് സിംഗിനെ തള്ളി പറഞ്ഞു'; 'മോദിയുടെ കുപ്രചരണം ഏറ്റുപിടിച്ച് ജലീലും ആഷിഖും',വിമർശനം

English summary
55 project 2002 crore approved under KIIFBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X