കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ നേതാവിന്റെ വീട്ടിൽ നിന്ന് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു; പോലീസ് എത്തിയപ്പോൾ ഓടി... ഒളിവിൽ!

Google Oneindia Malayalam News

കരുനാഗപ്പിള്ളി: സിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്ന് 55 ചാക്ക് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കഴിഞ്ഞ ദിവസം രാത്രി വാനിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു സാധനങ്ങൾ പിടികൂടിയത്. കരുനാഗപ്പിള്ളി താഴവ സിപിഐ ലോക്കൽ കമ്മറ്റി അംഗം കടത്തൂർ തോപ്പിൽ തറയിൽ എം നിസാമിന്റെ വീട്ടിൽ നിന്നാണ് സാധനങ്ങൾ പിടികൂടിയത്.

<strong><br>എസ്എഫ്ഐക്കാർ തമ്മിൽ കൂട്ടതല്ല്; തൃശൂരിൽ അഞ്ച് പേർക്ക് പരിക്ക്, ഇരുപതോളം പേർക്കെതിരെ കേസ്!!</strong>
എസ്എഫ്ഐക്കാർ തമ്മിൽ കൂട്ടതല്ല്; തൃശൂരിൽ അഞ്ച് പേർക്ക് പരിക്ക്, ഇരുപതോളം പേർക്കെതിരെ കേസ്!!

പോലീസിനെ കണ്ട് നിസാം അടക്കമുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. വാനും സമീപത്തുണ്ടായിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. റേഷൻ കടകളിൽ നിന്നാണോ ഗോഡൗണിൽ നിന്നാണോ അരി എത്തുന്നത് എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. രഹസ്യ വിവരത്തിന്റരെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

സിപിഐ മന്ത്രി

സിപിഐ മന്ത്രി

സിപിഐ നേതൃത്വത്തിൽ തന്നെ വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരത്തിൽ പ്രാദേശിക തലത്തിലും വിവാദങ്ങൾ വരുന്നത്. സിപിഐ മന്ത്രിയാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിപിഐ നേതാവിന്റെ വീട്ടിൽ നിന്ന് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തത് അതിവ ഗൗരവമേറിയ കാര്യമാണ്.

ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ

ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ

ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നിസാമെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങലിലും മേഖലയിൽ പരിശോധന നടത്തും. പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കാനത്തിന്റെ മകൻ

കാനത്തിന്റെ മകൻ

ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങൾ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി ക്രമക്കേട് നടത്തിയെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. കോടിക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി കമ്മീഷനായി തട്ടിയെടുത്തെന്നും സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളിൽ കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.

v

v


പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതികള്‍ക്ക് അറുതി വരുത്തുവാന്‍ അധികാരം ഏറ്റെടുത്ത നാള്‍ മുതല്‍ ശക്തമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. പൊതുവിതരണ രംഗം സുതാര്യമാക്കുവാനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുവാനും നടത്തിയ സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് ശക്തമായ പിന്തുണയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഇടതുപക്ഷ മുന്നണിയും നല്‍കിവരുന്നത്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഭക്ഷ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്ന ദുരാരോപണം ചില മാധ്യമങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയാണെന്നാണ് സിപിഐ നേതൃത്വത്തിന്റെ വാദം.

English summary
55 sack rice seized from the house of the CPI leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X