Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. മുണ്ടക്കയത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് പോസ്റ്റില്‍ ഇടിച്ചത്. പത്തനംതിട്ട തീക്കൊഴൂര്‍ വടശേരിയില്‍ ശിവന്റെ ഭാര്യ ഓമന (55) ആണ് മരിച്ചത്. വെട്ടിപ്പുറത്ത് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

പതിനഞ്ചോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

Accident

ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു മരിച്ച ഓമന. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. പത്തനംതിട്ട പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+