Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ 57 കാരനെ കാട്ടാന കൊലപ്പെടുത്തി: വന്യജീവി കലിയില്‍ ഈ വർഷം ജീവന്‍ നഷ്ടമായത് 6 പേർക്ക്

ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. മറയൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 57 കാരന്‍ വിമലനാണ് കൊല്ലപ്പെട്ടത്. ചമ്പക്കാട് കുടി സ്വദേശിയാണ് കൊല്ലപ്പെട്ട വിമലന്‍. ഫയർലൈൻ തെളിക്കുന്നതിനിടെ വിമലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിമലനെ ഒപ്പം ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

9 അംഗ സംഘത്തോടൊപ്പമായിരുന്നു വിമലന്‍ പാമ്പാർ ലോഗ് ഹൗസ് ഭാഗത്ത് കാട് വെട്ടിത്തെളിക്കാൻ പോയത്. കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതമായ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുള്ളവർ ഓടി മാറിയെങ്കിലും ഏറ്റവും പുറകിലായിരുന്ന വിമലനെ ആന ആക്രമിച്ചു. മൃതദേഹം മറയൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

kattana2-

വന്യജീവി ആക്രമണത്തില്‍ വലിയ പ്രതിഷേധം സംസ്ഥാനത്തിന്റെ മലയോര മേഖലയില്‍ നടന്ന് വരുന്നതിന് ഇടയിലാണ് വീണ്ടും ഒരു ജീവന്‍ നഷ്ടമാകുന്നത്. ഈ വർഷം മാത്രം ഇതുവരെ ആറുപേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം, വിമലന്റെ മരണത്തില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡീന്‍ കുര്യാക്കോസ് എംപി രംഗത്ത് വന്നു. മന്ത്രി സ്ഥാനം ഉറപ്പിക്കുന്ന തിരക്കിൽ പാർട്ടി സംസ്ഥാന പ്രസിഡന്റുമായി ദ്വന്ദ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വനം വകുപ്പ് മന്ത്രിക്ക് ഇതൊന്നും ദുഖകരമായ അവസ്ഥയല്ലെന്നും അറിയാമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

'കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി നമ്മുക്ക് നഷ്ടമായ സങ്കടകരമായ അവസ്ഥയിലാണ് ഇടുക്കിയിലെ ജനത ഇപ്പോൾ. ഫയര്‍ ലൈന്‍ ഇടാന്‍ പോയ 57 വയസുള്ള മറയൂർ ചമ്പക്കാട്ടിൽ വിമൽ ആണ് മരണപ്പെട്ടത്.ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം നടന്നത്. ഫയർ ലൈൻ ഇടാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.' ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.

'വനം വകുപ്പിന്റെ അനാസ്ഥ, സർക്കാരിന്റെ പിടിപ്പുക്കേട് എന്ന സ്ഥിരം പല്ലവികൾ ആവർത്തിക്കുന്നില്ല. കാരണം ഇത് പറഞ്ഞു പറഞ്ഞു മലയോര ജനങ്ങൾക്ക് തന്നെ നാണം വന്നു തുടങ്ങി. മന്ത്രി സ്ഥാനം ഉറപ്പിക്കുന്ന തിരക്കിൽ പാർട്ടി സംസ്ഥാന പ്രസിഡന്റുമായി ദ്വന്ദ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വനം വകുപ്പ് മന്ത്രിക്ക് ഇതൊന്നും ദുഖകരമായ അവസ്ഥയല്ലെന്നും അറിയാം. എങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ എങ്കിലും, പേരിന് ഒരു നടപടി ഈ പാവപ്പെട്ട മനുഷ്യ ജന്മങ്ങളോട് കാണിക്കണമെന്ന് അപേക്ഷിക്കുന്നു.' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+