കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്ഡ് കോള്‍ പ്രണയം; കേരളത്തില്‍ മാത്രം ഒളിച്ചോടിയത് 575 വീട്ടമ്മമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം മിസ്ഡ് കോള്‍ പ്രണയത്തെത്തുടര്‍ന്ന് ഇറങ്ങിപ്പോയ വീട്ടമ്മമാരുടെ കേസുകള്‍ 575 ആണ്. സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്.

മാര്‍ ഇവാനിയോസ് കോളെജില്‍ വനിത കമ്മീഷനും കൊളെജ് വിമന്‍സ് ഗ്രീവന്‍സ് റിഡ്രസ്സല്‍ സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ച ലിംഹ സമത്വവും സൈബര്‍ ബോധവത്ക്കരണവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത സംസാരിയ്ക്കുകയായിരുന്നു സെന്‍കുമാര്‍.

Elope

വീട്ടമ്മമാരും യുവാക്കളുമാണ് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പിന് ഇരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ ലഹരി ഉപയോഗത്തിന് അടിമപ്പെടുന്ന പെണ്‍കുട്ടികള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നും സെന്‍കുമാര്‍.

ഏറ്റവും അധികം കബളിപ്പിയ്ക്കപ്പെടുന്നത് വീട്ടമ്മമാരാണെന്നും സെന്‍കുമാര്‍. പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മീഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡാര്‍ലിന്‍ ഡൊണാള്‍ഡ് പറഞ്ഞു.

English summary
575 Housewives eloped with their boyfriends after missed call love
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X