കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് കൊറോണ നിരീക്ഷണത്തിലായിരുന്ന 58കാരന്‍ മരിച്ചു, ഇദ്ദേഹം നാട്ടിലെത്തിയത് 15 ദിവസം മുമ്പ്

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം എടക്കരയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അമ്പത്തിയെട്ടുകാരന്‍ മരിച്ചു. കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസാണ് മരിച്ചത്. മുംബൈയില്‍ ഫോട്ടോഗ്രാഫറായിരുന്നു ഇദ്ദേഹം അപകടത്തെ തുടര്‍ന്ന് 15 ദിവസം മുമ്പാണ് ചികിത്സയ്ക്കായി നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗീവര്‍ഗീസ് മുംബൈയില്‍ നിന്നെത്തിയ ആളെന്ന നിലയ്ക്കാണ് നിരീക്ഷണത്തില്‍ കഴിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനമെങ്കിലും പരിശോധന ഫലം വന്ന ശേഷം സംസ്‌കാരം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

corona

ഇന്ന് മലപ്പുറത്ത് പരിശോധനയ്ക്കയച്ച ഫലങ്ങളില്‍ 11 എണ്ണം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു. 122 സമ്പിള്‍ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. മലപ്പുറത്ത് വൈറസ് ബാധിച്ച ഒമ്പതുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. മലപ്പുറം ജില്ലയിലെ കൊറോണ കേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 89 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്കാശുപത്രിയിലും നാല് പേര്‍ വീതം ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജമായി പ്രചരിപ്പിച്ച സംഭവത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെറമംഗലം സ്വദേശി നെച്ചിക്കാട് ജാഫറാണ് അറസ്റ്റിലായത്.

അതേസമയം, കേരളത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം മട്ടാഞ്ചേരി സ്വദേശിയായിരുന്നു സംസ്ഥാനത്ത് ആദ്യം മരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് പോത്തന്‍കോടാണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നുത്. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്.ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു അസീസിന് കൊവിഡ് സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

മാര്‍ച്ച് 13 നാണ് കൊവിഡ് രോഗലക്ഷണങ്ങള്‍ ഇദ്ദേഹത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സാമ്പിള്‍ പരിശോധിച്ചെങ്കിലും ആദ്യ ഫലം നെഗറ്റീവായിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശ-വൃക്കാസംബന്ധമായ അസുഖം ഉണ്ടായിരുന്നുവേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് അസീസ് ആദ്യം ചികിത്സ തേടിയത്. എന്നാല്‍ അസുഖം ഭേദമാകാതിരുന്നതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് ആശുപത്രിയിലും ചികിത്സയ്‌ക്കെത്തി.

English summary
58 Year Old Man Died Who Had Been Under Corona Surveillance At Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X