Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനവീരന്മാരെ കൊണ്ട് പൊറുതി മുട്ടി കേരളം; തൃശൂരില്‍ മധ്യ വയസ്‌ക പീഡനത്തിനിരയായി

തൃശൂര്‍: പീഡനവീരന്മാരെകൊണ്ട് ഗതികെട്ടിരിക്കുകയാണ് കേരളം. പീഡനത്തിന് പ്രായവും ഒരു മാനദണ്ഡമല്ലാതായിരിക്കുന്നു. തൃശൂരില്‍ 58 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ മുല്ലൂര്‍ക്കരയിലാണ് സംഭവം. സംഭവത്തില്‍ അയല്‍ക്കാരായ നാരായണന്‍ നായര്‍(74), ഉമ്മര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. പീഡന വിവരം സ്ത്രീ മറച്ച് വെക്കുകയായിരുന്നു.

Rape

വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. കഴിഞ്ഞ ദിവസം കടയ്ക്കലില്‍ 90 കാരിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സമാന സംഭവം നടന്നിരിക്കുന്നത്. കടയ്ക്കില്‍ പീഡനത്തിനിരയായെന്ന് പറയപ്പെടുന്ന സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനം തെളിയിക്കാനായില്ലെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+