കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടത്തൂരിലെത്തിച്ച കുട്ടികള്‍ മടങ്ങുന്നു

  • By Meera Balan
Google Oneindia Malayalam News

മലപ്പുറം: വെട്ടത്തൂര്‍ അനാഥാലയത്തിലേയ്ക്ക് പശ്ചിമ ബംഗാളില്‍ നിന്നെത്തിച്ച കുട്ടികളും രക്ഷകര്‍ത്താക്കളും ജൂണ്‍ 15 ന് നാട്ടിലേയ്ക്ക് മടങ്ങും. വെട്ടത്തൂരിലേയ്ക്ക് എത്തിയ 59 കുട്ടികളും 55 രക്ഷകര്‍ത്താക്കളുമാണ് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിന്നത്. കുട്ടികളും രക്ഷകര്‍ത്താക്കളും എത്തിയത് ഏറെ വിവാദമായിരുന്നു.

രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന സംഘത്തോടൊപ്പം ആറ് ഉദ്യോഗസ്ഥരും ഉണ്ടാകും. 120 പേരുള്‍പ്പെട്ട സംഘം പാലക്കാട് നിന്ന് രാത്രി 12.20 ന് പുറപ്പെടുന്ന കന്യാകുമാരി ഹിബുര്‍ഗഡ് ട്രെയിനിലാണ് മടങ്ങുന്നത്.

Malappuram

ബംഗാള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം വൈകിട്ട് വെട്ടത്തൂരിലെത്തുന്ന മാള്‍ഡ ജില്ലയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സംഘത്തെ അനുഗമിയ്ക്കും. ട്രെയിനില്‍ രണ്ട് ബോഗികള്‍ ഇവര്‍ക്കായി ബുക്ക് ചെയ്തിട്ടുണ്ട് യാത്രാ-ഭക്ഷണ ചെലവിലേയ്ക്കായി സാമൂഹിക ക്ഷേമ വകുപ്പ് 5.18 ലക്ഷം രൂപ അനുവദിച്ചു.

ജൂണ്‍ രണ്ടിനാണ് വെട്ടത്തൂരിലെ അനാഥാലയത്തിലേയ്ക്ക് പശ്ചിമ ബംഗാളില്‍ നിന്ന് കുട്ടികളെ എത്തിച്ചത്. സംഭവം വിവാദമാവുകയും തുടര്‍ന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ രേഖകള്‍ പരിശോധിച്ച് കുട്ടികളെ നാട്ടിലേയ്ക്ക് വിടാന്‍ ഉത്തരവിടുകയായിരുന്നു.

English summary
59 children to return to Malda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X